web analytics

തൃശൂരിൽ സുരേഷ് ഗോപി കളത്തിലിറങ്ങും : BJP ദേശീയ കൗൺസിലിന് മുൻപ് സ്ഥാനാർത്ഥി പ്രഖ്യാപനം

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി ഒരുങ്ങിക്കഴിഞ്ഞു. ആറ്റിങ്ങലിൽ മുരളീധരൻ,തൃശൂരിൽ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാർ എൻഡിഎ സ്ഥാനാർത്ഥികളാകും. ഇതോടെ തൃശ്ശൂരിൽ സുരേഷ്‌ഗോപി തന്നെ എന്നതിൽ ഔദ്യാഗിക പ്രഖ്യാപനമായി.

മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പാലക്കാട് ചേരുന്ന ബിജെപി ഇൻ ചാർജുമാരുടെ യോഗത്തിൽ ധാരണയായി.
ബിജെപി ദേശീയ കൗൺസിലിന് മുമ്പ് ആറോ ഏഴോ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ പി സി ജോർജോ ഷോൺ ജോർജോ സ്ഥാനാർത്ഥിയാകും. ബിഡിജെഎസിന് 3 സീറ്റുകൾ നൽകാനാണ് തീരുമാനം.കേരളത്തിലെ രണ്ട് മണ്ഡലങ്ങളിൽ നേരത്തെ പ്രഖ്യാപനമുണ്ടാകും.ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങളാകും ആദ്യ പട്ടികയിൽ സ്ഥാനം പിടിക്കുക. രണ്ടിടത്തും ആദ്യ പട്ടികയിൽ പേരുകളായി.കേന്ദ്രമന്ത്രി വി മുരളീധരൻ ആറ്റിങ്ങലിൽ ഇതിനോടകം പ്രചാരണം നടത്തിയും കഴിഞ്ഞു. ബിജെപി കേരളത്തിലെ എ പ്ലസ് മണ്ഡലമെന്ന് കരുതുന്ന തൃശൂരിൽ സുരേഷ് ഗോപി കളത്തിലിറങ്ങും. വലിയ പ്രതീക്ഷയുള്ള തൃശൂരിൽ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കാസർഗോഡ് മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർത്ഥികളെ ഇറക്കി ത്രികോണ പോരാട്ടത്തിനും ബിജെപി തന്ത്രം മെനയുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണത്തിന് കഴിഞ്ഞയാഴ്ച തന്നെ ബിജെപി തുടക്കമിട്ടിരുന്നു. ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രധാനമന്ത്രിയുടെ വെർച്വൽ സാന്നിധ്യത്തിൽ പ്രചരണ വിഡിയോ പുറത്തുവിട്ടു.

Read Also : വൻ വിവാഹ തട്ടിപ്പ് ;സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

Related Articles

Popular Categories

spot_imgspot_img