ഉന്നയിക്കുന്ന ആരോപണത്തിനും ചോദിക്കുന്ന ചോദ്യത്തിനും അത് ചോദിക്കുന്ന മുഹൂർത്തത്തിനും ന്യായം ഉണ്ടാകണമെന്നും ന്യായമില്ലാത്ത ശബ്ദവുമായി ആരു വന്നാലും ഇനിയും കലിപ്പിലായിരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. Suresh gopi says that he will stop politics if AIIMS comes in kerala within 5year
കേരളത്തിൽ 5 വർഷത്തിനുള്ളിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിൽ അഭിനയിക്കാൻ കഴിയുമോ എന്ന കാര്യം നേതാക്കൾ തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആവശ്യമുള്ള സിനിമകൾ മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. അതിനനുസരിച്ച് ഷെഡ്യൂൾ പ്ലാൻ ചെയ്യും. അങ്ങനെ കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
‘‘അമ്മയോട് സഹാനുഭൂതിയില്ല. എന്റെ പക്ഷം ഞാൻ 2017 മുതൽ പറയുന്നുണ്ട്. അംഗമെന്ന നിലയിലല്ല മനുഷ്യനെന്ന നിലയിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്റെ നയം മാറിയിട്ടില്ല. രാഷ്ട്രീയം അതിന് ബാധകമായിട്ടില്ല’’– സുരേഷ് ഗോപി പറഞ്ഞു.