മാധ്യമങ്ങളെ പുറത്താക്ക്; ജീവനക്കാർ അതു ചെയ്തു…

കൊച്ചി: മാധ്യമങ്ങൾക്ക് നേരെ വീണ്ടും രോഷപ്രകടനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. താമസിച്ചിരുന്ന എറണാകുളം ഗസ്റ്റ്ഹൗസിൽ നിന്ന് മാധ്യമങ്ങളെ പുറത്താക്കാൻ സുരേഷ് ഗോപി ഉത്തരവിട്ടു.

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ പ്രതികരണം എടുക്കാൻ എത്തിയ മാധ്യമപ്രവർത്തകരെയാണ് ഗസ്റ്റ്ഹൗസിൽ നിന്ന് ഒഴിവാക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടത്. പിന്നാലെ ജീവനക്കാർ എത്തി മാധ്യമങ്ങൾ പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം ജബൽപൂരിൽ ക്രിസ്ത്യാനികൾക്കുനേരെയുണ്ടായ അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് സുരേഷ് ഗോപി വളരെ അധികം ക്ഷോഭിച്ചിരുന്നു.

രാജ്യത്തെ ക്രിസ്ത്യൻ വേട്ടയിൽ കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ടാണ് സുരേഷ് ഗോപയുടെ നടപടി. രാവിലെ ഗസ്റ്റസിൽ എത്തിയ സുരേഷ് ഗോപി മാധ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. ചോദ്യം ഉന്നയിച്ചെങ്കിലും മിണ്ടാതെ പോവുകയാണ് ചെയ്തത്.

പിന്നാലെ ജീവനക്കാരെ മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് താൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമങ്ങളും അവിടെ കണാരുതെന്ന് പറഞ്ഞത്.

കഴിഞ്ഞ ദിവസം ക്രിസ്ത്യൻ വേട്ട സംബന്ധിച്ച ചോദ്യങ്ങൾക്ക് നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ എന്നായിരുന്നു പ്രതികരണം.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ തിരുവല്ലം: വീട്ടില്‍ നിന്നും കാണാതായ സ്ത്രീയെ അടുത്ത...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

Related Articles

Popular Categories

spot_imgspot_img