ജബൽപൂർ: ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് പി സി ജോർജ്. ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങുമെന്നാണ് പി സി ജോർജ് പറഞ്ഞത്. ആവശ്യമില്ലാത്ത പണിക്ക് പോകരുത്, അതിന് പിണങ്ങിയിട്ട് കാര്യമൊന്നുമില്ലെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദികർക്ക് നേരെ ഒരു സംഘം ആളുകളുടെ ആക്രമണമുണ്ടായത്. അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജ്‌രംഗ്ദൾ പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്. ഫാ. ഡേവിസ് ജോർജ് തൃശൂർ കുട്ടനെല്ലൂർ മരിയാപുരം സ്വദേശിയും ഫാ. ജോർജ് തോമസ് എറണാകുളം സ്വദേശിയുമാണ്.
2025 ജൂബിലി വർഷത്തിൻ്റെ ഭാഗമായി മണ്ഡല ഇടവകയിൽ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികൾ ജബൽപൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികൾ അക്രമം നടത്തുകയായിരുന്നു എന്നാണ് ആരോപണം. വിശ്വാസികളുടെ തീർത്ഥാടനം തടസപ്പെടുത്തി അവരെ ഓംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
- Segment’s most advanced process 6nm flagship process, compared to the 7nm process 6nm transistor density is higher, the …
- Segment’s fastest 5G Speed Theoretical download speed:3.27Gbps;Super Network Searching Intelligent identification of LTE…
- DRE (Dynamic RAM Expansion ) Technology In order to solve the drawbacks caused by the lack of memory on the phone, realm…
പൊലീസ് അവരെ വിട്ടയച്ചതിനെ തുടർന്നു വിശ്വാസികൾ വീണ്ടും മറ്റൊരു പള്ളിയിൽ തീർഥാടനം ആരംഭിച്ചതിനിടെ അക്രമികൾ അവരെ തടഞ്ഞുനിർത്തിയിരുന്നു. ഇവരെ പിന്നീട് റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈദികരെയും വിശ്വാസികളെയും മർദ്ദിച്ച ഹിന്ദുത്വവാദികൾ ഭീഷണിയും മുഴക്കി.മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മുന്നിലിട്ട് മർദിച്ചുവെന്നുമായിരുന്നു വൈദികരുടെ വെളിപ്പെടുത്തൽ.









