web analytics

വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല; പോക്‌സോ കേസ് റദ്ദാക്കി സുപ്രീംകോടതി

വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല; പോക്‌സോ കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പര സമ്മതത്തോടെ നടന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് വീണ്ടും ആവർത്തിച്ച് സുപ്രീംകോടതി. പശ്ചിമബംഗാളിലെ യുവാവിന്റെ പേരിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക നിരീക്ഷണം. സംഭവം നടന്ന് മൂന്നു വർഷത്തിനുശേഷം, പ്രായപൂർത്തിയായപ്പോഴാണ് പെൺകുട്ടി പരാതി നൽകിയതെന്നും ബലാത്സംഗം നടന്നതായി ഫൊറൻസിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പെൺകുട്ടിക്ക് പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ് യുവാവുമായി സമ്മതത്തോടെ ശാരീരികബന്ധമുണ്ടായിരുന്നത്. പ്രായപൂർത്തിയായശേഷമാണ് വിവാഹവാഗ്ദാനത്തിൽനിന്ന് യുവാവ് പിന്മാറിയത്. തുടർന്ന് പെൺകുട്ടി ബലാത്സംഗക്കേസ് നൽകുകയായിരുന്നു.

വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാൽ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി. എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഉഭയസമ്മതത്തോടെ നടക്കുന്ന വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി; വിവാഹ വാഗ്ദാനം നൽകിയുള്ള ബന്ധത്തിൽ പരാതി നൽകേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും കോടതി

ഉഭയസമ്മതത്തോടെ നടക്കുന്ന വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദീർഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ തമ്മിലുള്ള ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതികൾ ഉയരുന്നത് ദുഃഖകരമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എൻ.കെ. സിംങ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.

മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിനെ സുപ്രീം കോടതി റദ്ദാക്കിക്കൊണ്ടാണ് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. മഹേഷ് ദാമു ഖരെ എന്ന വ്യക്തിക്കെതിരെ വനിത എസ് ജാദവ് നൽകിയ പരാതിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.

2008-ലാണ്വി ധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമു ഖാരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത് . തനിക്ക് വിവാഹ വാഗ്ദാനം നൽകിയാണ് ഖരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നാണ് വനിതയുടെ പരാതി.

ഖരെയുടെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടികൊണ്ട് പോകൽ പരാതി നൽകിയിരുന്നു. 2017 ലാണ് വനിത ബലാത്സംഗ പരാതി നൽകിയത്. എന്നാൽ, വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അതിന് പരാതി നൽകേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നു കോടതി നിരീക്ഷിച്ചു.

വിവാഹേതര ബന്ധത്തിന് പ്രോസിക്യൂട്ട് ചെയ്യും

ന്യൂഡൽഹി: പീഡനപരാതിയിൽ മുൻകൂർ ജാമ്യം റദ്ദാക്കാൻ സമീപിച്ച യുവതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിവാഹ വാഗ്ദാനം നൽകി ലൈം​ഗീകമായി പീഡിപ്പിച്ചു എന്ന വിവാഹിതയായ യുവതിയുടെ പരാതിയിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. എന്നാൽ യുവാവിനു പട്‌ന ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയിൽ ഹർജിനൽകിയത്.

വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇത് കോടതി പൂർണ്ണമായും തള്ളഉകയായിരുന്നു. നിങ്ങൾ വിവാഹിതയും അമ്മയാണെന്നും ഓർക്കാനുള്ള പക്വത നിങ്ങൾക്ക് ഉണ്ടായിരുന്നില്ലേ എന്ന് കോടതി യുവതിയോട് ചോദിക്കുകയായിരുന്നു. യുവാവിന്റെ ആവശ്യപ്രകാരം എന്തിനാണ് നിരന്തരം ഹോട്ടലുകളിൽ പോയതെന്നും വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധത്തിലൂടെ തെറ്റു ചെയ്തതായി മനസ്സിലാക്കിയില്ലെ എന്നും കോടതി ചോദിച്ചു.

വിവാഹിതയായിരിക്കെ ഭർത്താവല്ലാതെ മറ്റൊരാളുമായി ശാരീരിക ബന്ധം തുടർന്നതിൽ യുവതിയെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുമെന്ന മുന്നറിയിപ്പും സുപ്രിം കോടതി നൽകി. മുൻകൂർ ജാമ്യം അനുവദിച്ച പട്‌ന ഹൈക്കോടതി വിധി ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, എൻ. കോടീശ്വർ സിങ് എന്നിവർ ശരിവക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇവർ 2016 മുതൽ അടുപ്പത്തിലായിരുന്നു. ഈ വർഷം മാർച്ചിൽ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ശേഷം തന്നെ വിവാഹം കഴിക്കണമെന്നു യുവതി യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അത് വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

ENGLISH SUMMARY:

The Supreme Court has reiterated that consensual physical relations based on a promise of marriage cannot be considered rape. The ruling came while quashing a POCSO case against a youth from West Bengal.

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിയമസഭാ പോരിന് ഷാഫി പറമ്പിൽ നയിക്കുമോ? കെപിസിസി അമരത്തേക്ക് വടകര എംപി; കോൺഗ്രസിൽ വൻ അഴിച്ചുപണി

തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പോരാട്ടത്തിലേക്ക് നീങ്ങവെ, ഭരണത്തുടർച്ച ലക്ഷ്യമിടുന്ന...

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ കാട്ടുപന്നിയാക്രമണം രൂക്ഷമായതോടെ ഇടുക്കിയുടെ മണ്ണിൽ...

ഒന്നരമാസമുള്ള കുഞ്ഞിന്റെ തള്ളവിരൽ കാനുല മുറിക്കുന്നതിനൊപ്പം മുറിച്ചുമാറ്റി നേഴ്സ് ; അബദ്ധത്തിൽ പറ്റിയതെന്ന് വിശദീകരണം !

കാനുല മുറിക്കുന്നതിനൊപ്പം കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചുമാറ്റി നേഴ്സ് ഇൻഡോർ: ഒന്നരമാസം പ്രായമുള്ള...

കിവീസിനെതിരായ പരമ്പര തുടങ്ങുന്നതിനു തൊട്ടുമുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി; പപരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് പുറത്ത്

കിവീസിനെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി വഡോദര: ന്യൂസീലൻഡിനെതിരായ ഏകദിന...

ലണ്ടനിലെ ഇറാനിയൻ എംബസിയുടെ ബാൽക്കണിയിൽ കയറി പ്രതിഷേധക്കാർ; രണ്ടുപേർ അറസ്റ്റിൽ

ലണ്ടനിലെ ഇറാനിയൻ എംബസിയുടെ ബാൽക്കണിയിൽ കയറി പ്രതിഷേധക്കാർ വെസ്റ്റ് ലണ്ടനിലെ ഇറാനിയൻ എംബസി...

Related Articles

Popular Categories

spot_imgspot_img