web analytics

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. യുവനടി നല്‍കിയ ബലാത്സംഗ പരാതിയിലാണ് കോടതി ജാമ്യം അനുവദിച്ചത്. (Supreme Court granted anticipatory bail to actor Siddique)

കേസിൽ നേരത്തെ സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസ് അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തില്‍ വിടണമെന്ന് പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നടി പരാതി നല്‍കാനുണ്ടായ കാലതാമസം സിദ്ദിഖ് സുപ്രീംകോടതിയില്‍ വീണ്ടും ഉന്നയിച്ചു. സല്‍പ്പേര് നശിപ്പിക്കുക ലക്ഷ്യമിട്ടുള്ള അപകടകരമായ നീക്കമാണ് പരാതിയ്ക്ക് പിന്നിലുള്ള ലക്ഷ്യം. പരാതി സിനിമാ മേഖലയെ തകര്‍ക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ് എന്നും സിദ്ദിഖിന്റെ അഭിഭാഷകനായ മുകുള്‍ റോഹ്തഗി കോടതിയില്‍ പറഞ്ഞു. തന്റെ കൈവശമുള്ള തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു.

ഏലം വില ഉയരുമോ ? എന്ന് മുതലാണ് ഇടിവുണ്ടാകുക ? വിദഗ്ദ്ധരുടെ വിലയിരുത്തൽ ഇങ്ങനെ:

spot_imgspot_img
spot_imgspot_img

Latest news

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

Other news

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില രാശിക്കാർക്ക് വിജയം നിറഞ്ഞ ദിനമായിരിക്കുമ്പോൾ, മറ്റുചിലർക്കു യാത്രയിലും...

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങി; ചെന്ന് നോക്കിയപ്പോൾ കിട്ടിയത് കുഞ്ഞിനെയല്ല, മറ്റൊരു അപൂർവ്വ നിധി…!

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങി; കിട്ടിയത് അപൂർവ്വനിധി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പതിവുപോലെ അപായമണി...

കേരളത്തിൽ പരീക്ഷാക്കാലം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം;

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നെഞ്ചിടിപ്പേറ്റി ഈ അധ്യയന വർഷത്തെ...

വിവാഹവാഗ്ദാനം… ഒരേസമയം രണ്ട് ബന്ധങ്ങൾ… പണം തട്ടിപ്പ്… ലൈംഗിക പീഡനം!

വിവാഹവാഗ്ദാനം… ഒരേസമയം രണ്ട് ബന്ധങ്ങൾ… പണം തട്ടിപ്പ്… ലൈംഗിക പീഡനം! തൃശൂർ:വിവാഹവാഗ്ദാനം നൽകി...

ഇസ്രയേൽ-ഇറാൻ സംഘർഷം: യുഎഇയിലെ എംബസിയും കോൺസുലേറ്റും അടച്ച് അമേരിക്ക; ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഉത്തരവ്

യുഎഇയിലെ എംബസിയും കോൺസുലേറ്റും അടച്ച് അമേരിക്ക പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും...

Related Articles

Popular Categories

spot_imgspot_img