കഴിഞ്ഞ പത്ത് വർഷത്തിനിടെ റെയിൽവേ ഇന്ത്യയിൽ പണിത ട്രാക്കുകൾ ജർമനിയിൽ ആകെയുള്ളതിന് തുല്യം. വികസിത് ഭാരത് അംബാസഡർ ഈവന്റിൽ സംസാരിക്കവേ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 5,300 കിലോ മീറ്റർ റെയിൽവേ നെറ്റ്‌വർക്കാണ് പണികഴിപ്പിച്ചത്. അതായത് സ്വിറ്റ്സർലാൻഡിലെ മുഴുവൻ ട്രെയിൻ നെറ്റ്‌വർക്ക് ഒറ്റവർഷം കൊണ്ട് ഇന്ത്യയിൽ പണിതു. ഇന്ത്യൻ റെയിൽ സംവിധാനത്തിൽ വൈദ്യുതീകരണവും ആധുനികവത്കരണവും അവലംബിക്കുന്നതിനായുള്ള ശ്രമവും ഊർജിതമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 31,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് പുതിയതായി ചേർത്തു. ജർമനിയിലെ ആകെ ട്രാക്കുകളുടെ അത്രയുമാണിത്. മന്ത്രി പറഞ്ഞു.
കുറഞ്ഞത് നാല് കിലോമീറ്റർ റെയിൽവേ ട്രാക്ക് ദിവസവും രാജ്യത്ത് നിർമിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 44,0000 കിലോമീറ്റർ റെയിൽവേ നെറ്റ്‌വർക്കുകൾ വൈദ്യുതീകരിച്ചു. നിലവിൽ 300ഓളം സ്റ്റേഷനുകളിലാണ് നിർമാണം നടക്കുന്നത്. അതിൽ 120 സ്റ്റേഷനും മഹാരാഷ്‌ട്രയിലാണ്. വന്ദേഭാരത്, ബുള്ളറ്റ് ട്രെയിൻ എന്നിവ ഇന്ത്യൻ റെയിൽവേയുടെ വികസനത്തിന്റെ പ്രതിബിംബങ്ങളാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭാരതത്തിലെ റെയിൽവേ സംവിധാനത്തിൽ വന്ന പരിഷ്കാരങ്ങളെക്കുറിച്ച് വിശദമാക്കിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം സർവോന്മുഖമായ വികസനത്തിനാണ് ഇന്ത്യൻ റെയിൽവേ സാക്ഷ്യം വഹിച്ചതെന്നും മന്ത്രി പറഞ്ഞു.
Read also: ദുബായിൽ എയർ ടാക്സിയിൽ ജോലി വേണോ ? ഇതാ സുവർണ്ണാവസരം ! റിക്രൂട്ട്‌മെൻ്റ് ആരംഭിച്ചു