web analytics

കേരള സർവകലാശാലയിൽ സണ്ണി ലിയോണിന്റെ നൃത്ത പരിപാടി; അനുവാദം നൽകില്ലെന്ന കർശന നിലപാടിൽ വിസി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജിൽ നടത്താനിരുന്ന ബോളിവുഡ് നടി സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്തുന്നത് തടഞ്ഞ് വൈസ് ചാൻസിലർ.‌ വിസി ഡോ. മോഹൻ കുന്നുമ്മൽ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നൽകി. ജൂലൈ 5നാണ് സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.(Sunny Leone’s Dance Show Halted by VC)

എന്നാൽ പരിപാടി നടത്തുന്നതിന് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും കഴിഞ്ഞവർഷം കുസാറ്റിലും വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർഥികൾ മരിച്ചിരുന്നു. ഇതോടെ പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ ക്യാംപസിൽ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.‌

ഈ ഉത്തരവ് നിലനിൽക്കെയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്താൻ കോളേജ് യൂണിയൻ തീരുമാനിച്ചത്. എന്നാൽ ഒരു കാരണവശാലും വിദ്യാർഥികൾ ഇത്തരം പരിപാടികൾ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന് വിസി വ്യക്തമാക്കി.

Read Also: കിണർ നിർമാണത്തിനിടെ പടവ് തകർന്നു വീണു; ഒരാൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

Read Also: തമിഴിസൈ സൗന്ദർരാജനെ താക്കീത് ചെയ്ത് അമിത് ഷാ; വീഡിയോ വൈറൽ

Read Also:ഇടുക്കി ഹൈറേഞ്ചിൽ അപകടപ്പെരുമഴ; നെടുങ്കണ്ടത്തും വെള്ളയാംകുടിയിലും അപകടം; നിരവധിപ്പേർക്ക് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img