web analytics

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ

ന്യൂഡൽഹി: സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു. കെ.സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്.

കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ.

അതേസമയം നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽ നിന്ന് നീക്കുകയും ചെയ്തു.

ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

അവിടെയും ഇവിടെയുമുണ്ട് മകളും മരുമകനും…കേരളത്തിൽ ബിജെപിയെ അധികാരത്തിലെത്തിക്കുക മാത്രമാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ

കൊച്ചി: ഇനി കേരളത്തിൽ ബിജെപിയെ അധികാരത്തിലെത്തിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്നും വികസനം ലക്ഷ്യമാക്കിയാണ് തന്റെ പ്രവർത്തനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

അവർ വർഷങ്ങളായി പയറ്റുന്ന രാഷ്ട്രീയം കാരണം വികസനം ചെയ്യാൻ കഴിയുന്നില്ല. ബിജെപി വർഗീയ പാർട്ടിയാണെന്ന് പച്ച നുണ പ്രചരിപ്പിക്കുകയാണ്. ഇങ്ങനെ പ്രചരിപ്പിക്കുന്നവരാണ് വർഗീയവാദികളാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിൽ മാറ്റം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നതുവരെ ഇവിടെ നിന്ന് പോകില്ലെന്നും രാജീവ് ചന്ദ്രശേഖർപറഞ്ഞു. പത്തനംതിട്ടയിൽ വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img