web analytics

ഇന്ത്യൻ സോഡ വിപണിയിൽ കിൻലിയാണ് താരം; ​ഗ്യാസ് നിറച്ച വെള്ളം വിറ്റ് നേടിയത് 1500 കോടി

ചൂട് കൂടിയതോടെ സോഡ കച്ചവടം പൊടിപൊടിക്കുകയാണ്. ദാഹമകറ്റാനും പൂസാകാനും ഒരേ സമയം ഇന്ത്യാക്കാർ ഉപയോഗിക്കുന്നതാണ് സോഡാ വാട്ടർ. കൊക്ക കോള കമ്പിനിയിയുടെ കിൻലി സോഡ കഴിഞ്ഞ വർഷം 1500 കോടി രൂപയുടെ കച്ചവടമാണ് രാജ്യത്ത് നടത്തിയതെന്നാണ് റിപ്പോർട്ട്.

രണ്ട് പതിറ്റാണ്ടായി കൊക്ക കോള കമ്പനി രാജ്യത്ത് ആർജിച്ച വിശ്വാസ്യതയും വിപണന ശൃംഖലയുമാണ് ഈ നേട്ടത്തിന് കാരണം. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും അഹസനീയമാം വിധം ചൂട് കൂടുന്ന സാഹചര്യത്തിൽ നാരങ്ങ – സോഡ വെള്ളം കുടിച്ച് ദാഹമകറ്റുന്നത് പതിവാണ്.

തട്ടുകട മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ കിൻലി സോഡ ഉപയോഗിക്കുന്നതാണ് ബിസിനസ് വിപുലപ്പെടാൻ ഇടയായതെന്ന് വിലയിരുത്തപ്പെടുന്നു.

14 ലക്ഷം ഇടത്തരം ഔട്ട് ലെറ്റുകൾ വഴി കിൻലി സോഡ വിറ്റുപോകുന്നുണ്ടെന്നാണ് വിവരം. മറ്റൊരു ബ്രാൻഡിനും കൈവരിക്കാനാവാത്ത നേട്ടമാണ് ഈ മൾട്ടി നാഷണൽ ബ്രാൻഡ് സോഡ ഇന്ത്യയിൽ കൈവരിച്ചത്.

കിൻലിക്കു പുറമെ കൊക്ക കോളയുടെ 10 ലധികം വിവിധ പാനീയങ്ങളാണ് 40 ലക്ഷത്തിലധികം ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img