വെള്ളമില്ലാത്ത കിണർ പൊടുന്നനെ നിറഞ്ഞൊഴുകിയത് ആശങ്ക പരത്തി. പാണാവള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കിഴക്കേ മണിയമ്പള്ളി രതീഷിന്റെ വീട്ടിലെ കിണറ്റിലെ വെള്ളമാണ് നിറഞ്ഞൊഴുകിയത്. (Suddenly the well overflowed: the natives panicked)
11 റിംഗ് ആണ് കിണറിന് ആകെ ഉള്ളത്. ഇതിൽ 3 റിംഗ് വെള്ളം മാത്രമാണ് നേരത്തേ ഉണ്ടായിരുന്നത്. വെള്ളം മറ്റ് സ്രോതസുകളിൽ നിന്നും വരാൻ യാതൊരു സാധ്യതയും ഇല്ലാത്ത സ്ഥലത്താണ് കിണർ സ്ഥിതി ചെയ്യുന്നത്.
എന്താകും കിണറിൽ നിന്ന് പൊടുന്നനെ വെള്ളം നിറഞ്ഞൊഴുകാൻ കാരണമെന്നതാണ് ഇപ്പോൾ നാട്ടുകാർ ഉത്തരം തേടുന്ന ചോദ്യം. ഇന്ന് ഉച്ചയോടെ നിറഞ്ഞൊഴുകിയ കിണർ കാണാൻ നിരവധി ആൾക്കാർ വീട്ടിലെത്തി. അരമണിക്കൂർ നിറഞ്ഞൊഴുകിയ കിണറ്റിലെ വെള്ളം പിന്നീട് ക്രമേണ താഴാൻ തുടങ്ങിയതോടെയാണ് ആശങ്ക അകന്നത്.
