web analytics

വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ : ഇടുക്കിയിൽ കളക്ടറുടെ നിർദേശത്തെത്തുടർന്ന് റെസ്റ്റോറന്റ് അടച്ചുപൂട്ടി

ചെറുതോണിയിൽ ഹോട്ടൽ റിസോർട്ടിനൊപ്പം പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ നിന്ന് ഇടുക്കി എൻജിനീയറിങ് കോളേജ് , പൈനാവ് പോളിടെക്‌നിക് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്ന് അടിയന്തരപരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും ഭക്ഷ്യസുരക്ഷാ ഓഫീസർക്കും ജില്ലാ കളക്ടർ നിർദേശം നൽകി. Students get food poisoning: Restaurant shut down in Idukki.

കൂടുതൽ ആളുകൾക്ക് ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി റെസ്റ്റോറന്റ് അടച്ചുപൂട്ടി.

തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ പാചകക്കാരൻ ഉൾപ്പടെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലായെന്നും അടുക്കളയിലും പരിസരത്തും ശുചിത്വംപുലർത്തുന്നില്ലായെന്നും കണ്ടെത്തി.

തുടർന്നാണ് ആരോഗ്യവകുപ്പ് സ്റ്റോപ്മെമ്മോ നൽകിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ അടുക്കളയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷ്യവിഷബാധയേറ്റ ഏഴ് വിദ്യാർഥികൾ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img