web analytics

സ്കൂളിന് ചുറ്റും 10 അടിയോളം താഴ്ചയുള്ള 14 കുഴികൾ; എങ്ങനെ കുട്ടികളെ സ്കൂളിലേക്ക് വിടുമെന്ന് രക്ഷിതാക്കൾ

പാലക്കാട്: നാളെ സ്കൂൾ തുറക്കാനിരിക്കെ പടലിക്കാട് ഗവ.എൽപി സ്‌കുളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ.

ഖോഖൊ പരിശീലനത്തിനായി സ്പെഷ്യൽ അക്കാദമി നിർമിക്കാൻ സ്‌കൂൾ മുറ്റത്ത് എടുത്ത കുഴികളാണ് ഇപ്പോൾ ആശങ്കയുണ്ടാക്കുന്നത്.

10 അടിയോളം താഴ്ചയുള്ള 14 കുഴികളാണ് സ്കൂൾ മുറ്റത്ത് ആകെ എടുത്തിരിക്കുന്നത്. ഈ കുഴികൾ മറികടന്ന് വേണം നാളെ സ്കൂൾ തുറക്കുമ്പോൾ കുട്ടികൾ സ്കൂളിലെത്താൻ.

സ്കൂൾ ചുറ്റുവട്ടത്ത് കുഴികൾ ഉള്ളതിനാൽ പഞ്ചായത്ത് അധികൃതർ സ്കൂളിന് ഇതുവരെ ഫിറ്റ്നസും നൽകിയിട്ടില്ല.

സ്കൂൾ മുറ്റത്തെ കുഴികൾ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു. മാസങ്ങൾക്ക് മുമ്പ് അക്കാദമിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചെങ്കിലും മഴ ശക്തിപ്രാപിച്ചതോടെ എല്ലാം നിർത്തിവെക്കുകയായിരുന്നു.

ഇതോടെ അക്കാദമി കെട്ടിടം നിർമ്മിക്കാൻ തയ്യാറാക്കിയ വൻ കുഴികളിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img