ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥി സന്ദീപിന് ആണ് പരിക്കേറ്റത്. സന്ദീപ് തെറിച്ച് വീണിട്ടും ബസ് നിർത്താതെ പോയെന്നും പരാതിയുണ്ട്.(Student fell down from KSRTC bus and injured)
രാവിലെ എട്ടരയോടെയാണ് സംഭവം. കൊല്ലോട്, പൊട്ടൻകാവ് സ്വദേശിയായ സന്ദീപ് സ്കൂളിൽ പോകാനാണ് ബസ് കയറിയത്. അന്തിയൂർക്കോണം പാലം കഴിയെവെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് ഗട്ടറിൽ ചാടിയപ്പോഴാണ് ഡോർ തുറന്നു പോയത്. വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചു വീഴുന്നത് കണ്ട് യാത്രക്കാർ വിളിച്ചു പറഞ്ഞിട്ടും ബസ് നിർത്താതെ പോയെന്നാണ് പരാതി. പിന്നാലെ എത്തിയ മറ്റു വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് ബസ് തടയുകയായിരുന്നു.
അപകടം അറിഞ്ഞെത്തിയ പിതാവും നാട്ടുകാരും ചേർന്നാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചത്. സന്ദീപിന്റെ ഇരു കൈകളിലും മുട്ടിലും പരിക്കുണ്ട്. ഇടുപ്പിൽ മുറിവുണ്ടായതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്. നാട്ടുകാർ തടഞ്ഞിട്ട ബസ് മലയിൻകീഴ് പോലീസ് എത്തിയാണ് യാത്ര പുനരാരംഭിച്ചത്.
Read Also: ജോലിക്കിടെ പാമ്പ് കടിച്ചു, തിരികെ രണ്ടു വട്ടം കടിച്ച് യുവാവ്; പാമ്പ് ചത്തു, യുവാവ് രക്ഷപ്പെട്ടു
Read Also: പത്തനംതിട്ടയിൽ ആംബുലന്‍സിലെ പീഡനം: വിചാരണയ്ക്കിടെ കോടതിയില്‍ നാടകീയ സംഭവങ്ങൾ, ബോധരഹിതയായി അതിജീവിത
Read Also: കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം; ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതിയുടെ ഹർജി തള്ളി ഹൈക്കോടതി