മണ്ഡലക്കാലത്തിനു തുടക്കമായതോടെ, ശബരിമലയിലെ നിയന്ത്രണ സംവിധാനങ്ങളും നിദേശങ്ങളും പറഞ്ഞു അധികൃതർ. വെര്‍ച്വല്‍ ബുക്കിങ് നടത്തുന്ന ഭക്തര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിൽ ബുക്കിങ് റദ്ദാക്കി മറ്റു ഭക്തര്‍ക്ക് അവസരം ഒരുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. Strict ban on mobile phones at Sabarimala
പലരും പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ വിഡിയോ ക്യാമറ ഓണ്‍ചെയ്ത് വച്ച് ശ്രീകോവിലും ഭഗവാനെ പൂജിക്കുന്നതും ഒക്കെ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയാണ്. പതിനെട്ടാം പടിക്കു മുകളില്‍ ഇക്കുറി കര്‍ശനമായ മൊബൈല്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു പാടില്ലെന്നു തന്ത്രി ഉള്‍പ്പെടെ അറിയിച്ചത്.
വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനു പുറമേ വണ്ടിപ്പെരിയാര്‍, എരുമേലി, പമ്പ എന്നിവിടങ്ങളിലാണ് സ്‌പോട് ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പുലർച്ചെ 3 മണിക്ക് നട തുറന്നാല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ദര്‍ശനം നടത്താം. പിന്നീട് 3 മുതല്‍ രാത്രി 11 മണി വരെയാണ് നട തുറന്നിരിക്കുക. ചില സമയങ്ങളില്‍ അതിലൂം സമയം നീട്ടി നല്‍കാറുണ്ട്.
ഏതെങ്കിലും കാരണവശാല്‍ വരാന്‍ കഴിയില്ലെങ്കില്‍ കാന്‍സല്‍ ചെയ്യണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കുകയുള്ളു. പലരും അങ്ങനെ ചെയ്യുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കു നോക്കുമ്പോള്‍ ബുക്ക് ചെയ്യുന്നതില്‍ ഏഴായിരത്തിലധികം പേര്‍ ശരാശരി വരാറില്ല. 40 ലക്ഷത്തോളം അരവണടിന്നുകളുടെ കരുതല്‍ ശേഖരം ആദ്യം തന്നെ തയാറാക്കിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
വെര്‍ച്വല്‍ ബുക്കിങ് വഴി 70,000 പേര്‍ക്കും സ്‌പോട് ബുക്കിങ്ങിലൂടെ 10,000 പേര്‍ക്കുമാണ് ഇക്കുറി പ്രതിദിനം ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. തല്‍ക്കാലം ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുമ്പോള്‍ ഒരു മെസേജ് ലഭിക്കും. അത്തരക്കാര്‍ മുന്‍കൂട്ടി കാന്‍സല്‍ ചെയ്താല്‍ ബാക്കിയുള്ളവര്‍ക്ക് ബുക്ക് ചെയ്യാന്‍ കഴിയും. ഭക്തര്‍ക്ക് അരവണ പ്രസാദം ആവശ്യത്തിന് നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.