മൂന്നാറിൽ ഇനി വിനോദസഞ്ചാരികളെ ആക്രമിച്ചാൽ കടുത്ത നടപടി
മൂന്നാറിൽ ടാക്സി മാഫിയയും ഗൈഡുമാരും ഉൾപ്പെട്ട സംഘം വിനോദ സഞ്ചാരികൾക്കെതിരെ അക്രമം നടത്തുന്നത് പതിവായതോടെ നടപടി കടുപ്പിച്ച് പോലീസും.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ടൂറിസ്റ്റ് ഗൈഡുകളെയും ഡ്രൈവർമാരെയും തൊഴിലിൽ നിന്ന് വിലക്കും. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ജില്ലാ പോലീസ് മേധാവി വഴി ജില്ലാ കളക്ടർക്ക് ശുപാർശ നൽകും.
സ്മാർട്ടല്ല… സൂപ്പർ സ്മാർട്ടാണ് ഈ സർക്കാർ സ്കൂൾ
ആക്രമണം നടത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. മൂന്നാർ മേഖലയിൽ സഞ്ചാരികൾക്ക് നേരെയുള്ള ആക്രമണം പതിവായത്തോടെയാണ് നടപടി.
24 മണിക്കൂർ ഷാഡോ പോലീസ് നിരീക്ഷണം.
മൂന്നാറിലെ വിവിധ കേന്ദ്രങ്ങളിൽ 24 മണിക്കൂർ ഷാഡോ പോലീസ് നിരീക്ഷണംമേർപ്പെടുത്തും. സഞ്ചാരികൾ കൂടുതലായെത്തുന്ന മാട്ടുപ്പട്ടി, കുണ്ടള, രാജമല, മൂന്നാർ ടൗൺ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും നിരീക്ഷണം.
മൂന്നാറിൽ ഇനി വിനോദസഞ്ചാരികളെ ആക്രമിച്ചാൽ കടുത്ത നടപടി
കൂടാതെ മേഖലയിൽ എല്ലായിടത്തും പോലീസിന്റെ സാന്നിധ്യമുണ്ടായിരിക്കും. സഞ്ചാരികൾക്ക് ഏതുസമയത്തും സഹായത്തിനായി പോലീസുമായി ബന്ധപ്പെടാമെന്ന് ഡിവൈഎസ്പി എസ്. ചന്ദ്രകുമാർ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ പള്ളിവാസൽ, ടോപ്പ്സ്റ്റേഷൻ, മൂന്നാർ ടൗൺ എന്നിവിടങ്ങളിൽ സഞ്ചരികൾക്ക് നേരെ അക്രമണമുണ്ടായിരുന്നു.
പള്ളിവാസലിൽ ആക്രമണം നടത്തിയ ഫാക്ടറി ഡിവിഷൻ സ്വദേശികളായ മൂന്നുപേരെ ഉടൻ പോലീസ് പിടികൂടി. മൂന്നാർ ടൗണിൽ മുറിയന്വേഷിച്ചെത്തിയ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് ടൂറിസ്റ്റ് ഗൈഡുകൾ ഉൾപ്പെടുന്ന സംഘം ആക്രമിച്ചത്.
പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.









