web analytics

നിരോധിത എയർഹോണുകൾ ഉപയോഗിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്; അഴിച്ചുമാറ്റി നശിപ്പിക്കാൻ തുടങ്ങി

എയർഹോണുകൾ ഉപയോഗിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട്: നഗരത്തിൽ നിരോധിത എയർഹോണുകൾ ഉപയോഗിച്ച 43 ബസുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു.

കോഴിക്കോട് പുതിയസ്റ്റാൻഡ് കേന്ദ്രീകരിച്ച് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പരിശോധന നടത്തി.

ബുധനാഴ്ചമുതൽ ആരംഭിച്ച പരിശോധനയിൽ, എയർഹോണുകൾ ഘടിപ്പിച്ച ബസുകളിൽനിന്ന് അവ അഴിച്ചുമാറ്റി നശിപ്പിക്കുകയും, നിയമലംഘനം നടത്തിയ ബസുകൾക്ക് പിഴ ചുമത്തി.

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

തുടർപരിശോധനകൾക്കായി ഓഫീസിൽ ഹാജരാക്കാൻ കർശന നിർദ്ദേശം നൽകിയതായാണ് ആർടിഒ അധികൃതർ അറിയിച്ചു.

നിയമപ്രകാരം, ആദ്യപിഴ ₹2,000, കുറ്റം ആവർത്തിക്കുകയാണെങ്കിൽ ₹10,000 രൂപയാണ്. ആർടിഒ സി.എസ്. സന്തോഷ്കുമാർന്റെ നിർദേശപ്രകാരം പരിശോധന വരുംദിവസങ്ങളിലും തുടരും.

കുറ്റിപ്പുറം: തിരൂർ സബ് ആർടി ഓഫീസിന്റെ പരിധിയിൽ വരുന്ന കുറ്റിപ്പുറം, വളാഞ്ചേരി, തിരൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും എയർഹോണുകൾ പരിശോധന നടത്തപ്പെട്ടു.

43 വാഹനങ്ങൾക്ക് എതിരേ നിയമ നടപടി സ്വീകരിച്ച്, ഹോണുകൾ നീക്കംചെയ്ത് മാത്രമേ സർവീസ് നടത്താൻ അനുവദിക്കൂ എന്ന് നിർദ്ദേശം നൽകി.

എയർഹോണുകൾ ഉപയോഗിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

പരിശോധന മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് ചന്ദ്രൻ, മഹേഷ് ചന്ദ്രൻ, ഹരികൃഷ്ണൻ, സ്വാതിദേവ്, രഞ്ജു എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

ആലപ്പുഴ: അമിതശബ്ദം പുറപ്പെടുവിക്കുന്നതും നിയമവിരുദ്ധമായ ഹോണും അനധികൃത ലൈറ്റും ഉള്ള 21 ഹെവിവാഹനങ്ങൾ ജില്ലയിൽനിന്നും പിടിച്ചെടുത്തു.

ഗതാഗതമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സംസ്ഥാന വ്യാപകമായ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. ഹൈക്കോടതിയും ഇത് സംബന്ധിച്ച് ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നു.

പരിശോധനയിൽ ജയചന്ദ്രൻ, രാംജി കെ. കരൻ, ബിജോയ്, ജോബിൻ, ചന്ദ്രലാൽ, സിജു, ശ്രീരാം എന്നിവരും പങ്കെടുത്തു.

മോട്ടോർവാഹന വകുപ്പിന്റെ കർശന നിർദേശം:

വാഹനങ്ങളിലെ എയർഹോണുകൾ കണ്ടെത്തുക മാത്രമല്ല, അവ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ റോഡ് റോളർ ഉപയോഗിച്ച് തകർക്കുകയും, ജില്ലാതല കണക്കുകൾ നിത്യേന കൈമാറുകയും ചെയ്യണമെന്നും നിർദേശമുണ്ട്.

എയർഹോണുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും നേരത്തെ നിർദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോടമംഗലം സർക്കാരിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പങ്കെടുത്ത ഉദ്ഘാടനം ചടങ്ങിൽ അമിതവേഗവും ഹോണടിച്ചും പോയ ബസുകളുടെ പെർമിറ്റ് ഉടനടി റദ്ദാക്കി.

മാത്രമല്ല, ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ നടപടി തുടരാനുള്ള ഭാഗമായാണ് പുതിയ പരിശോധനയും നടപടികളും നടന്നു വരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

പ്രായം കൂടിയിട്ടും വിവാഹാലോചന നടത്താത്തതിൽ അതൃപ്തി; ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ

ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍ പാലക്കാട്:...

Related Articles

Popular Categories

spot_imgspot_img