വീണ്ടും തെരുവുനായയുടെ ആക്രമണം; രണ്ടുവയസുകാരന് ഗുരുതര പരിക്ക്

കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനെയാണ് തെരുവുനായ ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് ശസ്‌ത്രക്രിയ നടത്തി.

കുട്ടിയുടെ അമ്മയുടെ വീടായ ഓടനാവട്ടം കളപ്പിലയിൽ വെച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് സംഭവം. തുടർന്ന് പരിസരവാസികൾ എത്തിയാണ് നായയെ ഓടിച്ചത്. കുട്ടിയുടെ കണ്ണുകൾക്കും കഴുത്തിനും പരിക്കേറ്റു. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്‌എടി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കഴിഞ്ഞ ദിവസം കുട്ടനാട്ടിലും തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരാണ് പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കാവാലം കുന്നുമ്മ കിഴക്ക് ചേന്നാട്ടു വീട്ടിൽ പ്രദീപ് കുമാറിന്റെ മകൻ തേജസ് പ്രദീപിനാണ് കടിയേറ്റത്.

കൺപോളയുടെ മുകളിലും തലയ്ക്കും മുറിവേറ്റ തേജസിനെ ആദ്യം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ ആക്രമണത്തിന് തൊട്ടുമുമ്പ് തൊട്ടടുത്തുള്ള കൈപ്പുഴ വീട്ടിൽ സിനുരാജിന്റെ പത്ത് വയസുള്ള മകൾ അളകനന്ദയേയും നായ ആക്രമിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ; പരാതി നൽകി വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ...

Other news

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് ദാരുണാന്ത്യം: രണ്ടുപേർ യുകെയിൽ നിന്നുള്ളവർ

ഇറ്റലിയിൽ കേബിൾ കാർ അപകടത്തിൽ 4 പേർ കൊല്ലപ്പെട്ടു. ഇതിൽ രണ്ട്...

ആരെയും തിരസ്കരിക്കാത്ത ദൈവിക സമ്പദ്‌വ്യവസ്ഥയെ ഉൾക്കൊള്ളാൻ തയാറാകണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: മനുഷ്യരക്ഷയ്ക്കായി കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയിൽ ദുഃഖ വെള്ളി...

കളികഴിഞ്ഞ് രാത്രി 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്തിയില്ല; കോഴിക്കോട് താമരശ്ശേരിയിൽ 9 വയസ്സുകാരൻ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽആണ് സംഭവം. ഒളിമണ്ണ...

വിന്‍സിയുടെ പരാതി ഗൂഢാലോചനയെന്ന് ഷൈൻ ടോം: ‘പരാതിക്ക് പിന്നിൽ സെറ്റില്‍ തന്നോടുള്ള എതിര്‍പ്പ്’

നടി വിന്‍സിയുടെ തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ....

റഷ്യക്കും യുക്രൈനും ട്രംപിൻ്റെ അന്ത്യശാസനം; ആഴ്ചകൾക്കുള്ളിൽ സമാധാന കരാറിൽ ഒപ്പുവയ്ക്കണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരമേറ്റതുമുതൽ ലോകത്തെ ആശങ്കപ്പെടുത്തുന്ന റഷ്യ -...

കാനഡയിൽ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം..! ദുരന്തം ബസ് കാത്തു നിൽക്കുന്നതിനിടെ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ...

Related Articles

Popular Categories

spot_imgspot_img