കുട്ടിയുടെ നെറ്റിക്കും കഴുത്തിലും മുറിവേറ്റിട്ടുണ്ട്
കൊല്ലം: രണ്ടരവയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു.(Stray dog attack; child seriously injured)
പടനായർകുളങ്ങര വടക്ക് കുമരേത്ത് പടിഞ്ഞാറെ തറയിൽ സംഗീതയുടെയും ശ്യാംകുമാറിന്റെയും മകൻ ആദിനാഥന് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. മുത്തച്ഛനൊപ്പം വീടിന് സമീപം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നെറ്റിക്കും കഴുത്തിലും മുറിവേറ്റിട്ടുണ്ട്.
പരിക്കേറ്റ കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചെവി പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അനസ്തേഷ്യ നൽകുന്നതിലെ തടസം മൂലം പ്ലാസ്റ്റിക് സർജറി നടത്താൻ സാധിച്ചില്ല. ചെവിയുടെ ഭാഗം തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.