സ്ട്രോബെറി മൂൺ, മൂൺ അറ്റ് അപ്പോജീ…ഈ ജൂൺ മാസത്തിൽ എന്തൊക്കെ കാണാൻ കിടക്കുന്നു

കുവൈത്ത് സിറ്റി: ഈ മാസം വിവിധ തരം ജ്യോതിശാസ്ത്രപരമായ പ്രതിഭാസങ്ങൾക്ക് കുവൈത്തിൻറെ ആകാശം സാക്ഷ്യം വഹിക്കും. ഈ മാസത്തിലെ പൂർണ്ണചന്ദ്രൻ 11-ന് കുവൈത്തിൻറെ ആകാശത്ത് ദൃശ്യമാകുമെന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ അറിയിച്ചു.

ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അടുത്ത പോയിന്റിലായിരിക്കും ഈ സമയം ചന്ദ്രൻ. അതിനാൽ ഇത് ഒരു “സൂപ്പർമൂൺ” പോലെ ദൃശ്യമാകും.

ചന്ദ്രൻ ഭൂമിയുടെ 222,238 മൈലിനുള്ളിൽ വരും (ശരാശരി ദൂരത്തേക്കാൾ ഏകദേശം 16,000 മൈൽ അടുത്താണ്). കൂടാതെ ഒരു സാധാരണ പൂർണ്ണ ചന്ദ്രനേക്കാൾ 10% തെളിച്ചത്തിൽ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്ട്രോബെറി സൂപ്പർമൂൺ, മീഡ്, ഹണി, അല്ലെങ്കിൽ റോസ് മൂൺ എന്നിങ്ങനെ ലോകമെമ്പാടുമുള്ള വ്യത്യസ്ത പേരുകളിൽ പൂർണ്ണചന്ദ്രൻ അറിയപ്പെടുന്നുണ്ട്.

ഇന്ത്യയിൽ ഇതിനെ വത് പൂർണിമ എന്നും വിളിക്കാറുണ്ട്. പൂർണ്ണ ചന്ദ്രൻ സൂര്യാസ്തമയ സമയത്ത് കിഴക്കൻ ചക്രവാളത്തിൽ ഉദിക്കുകയും സൂര്യോദയത്തോട് അടുത്ത് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും.

വടക്കൻ അർദ്ധഗോളത്തിൽ വളരുന്ന സ്ട്രോബെറികളുടെ പേരിൽ ഇതിനെ “സ്ട്രോബെറി മൂൺ” എന്നാണ് വിളിക്കുന്നത്. ഈ മാസം ഏഴാം തീയതി ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള ബിന്ദുവിൽ എത്തുന്നത് കുവൈത്ത് ആകാശത്ത് ദൃശ്യമാകും.

ഈ പ്രതിഭാസം “മൂൺ അറ്റ് അപ്പോജീ” എന്നറിയപ്പെടുന്നു. അപ്പോൾ ചന്ദ്രൻ സാധാരണത്തേക്കാൾ അല്പം ചെറുതായി കാണപ്പെടും. ഈ മാസം 19-ന് ചന്ദ്രൻ ശനി ഗ്രഹവുമായി അടുത്ത സംയോജനത്തിന് സാക്ഷ്യം വഹിക്കും. അവ 2.3 ഡിഗ്രി അകലത്തിൽ കടന്നുപോകുമെന്നും സെൻറർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img