web analytics

ചത്ത പക്ഷി, കുരങ്ങന്റെ കൈ, മുട്ടകൾ; വിമാനത്താവളത്തിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട ബാഗിൽ നിന്നും കണ്ടെടുത്തത് വിചിത്ര സാധനങ്ങൾ: ദുർമന്ത്രവാദത്തിനായി എത്തിച്ചതെന്ന് സംശയം: ഒരാൾ അറസ്റ്റിൽ

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടയിൽജീവനുള്ള പാമ്പ്, കുരങ്ങിന്റെ കൈ, ചത്ത പക്ഷി തുടങ്ങിയ വിചിത്ര സാധനങ്ങളുമായി ബാഗുകൾ കണ്ടെത്തി. ദുർമന്ത്രവാദത്തിനായി കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവ വിമാനത്താവളത്തിൽ എത്തിച്ചത് എന്ന് കരുതുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ആണ് സംഭവം. പതിവ് പരിശോധനയ്ക്കിടെ ഒരു യാത്രക്കാരന്റെ ബാഗിനെ കുറിച്ച് സംശയം തോന്നിയ കസ്റ്റംസ് ഇത് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. വിശദമായ സ്കാനിങ്ങിൽ ബാഗിലെ പ്ലാസ്റ്റിക്ക് പെട്ടിക്കകത്ത് സൂക്ഷിച്ച നിലയിലാണ് ജീവനുള്ള പാമ്പ് കുരങ്ങിന്റെ കൈ ചത്ത പക്ഷി, പഞ്ഞിയിൽ പൊതിഞ്ഞ നിലയിൽ മുട്ടകൾ എന്നിവ കണ്ടെത്തിയത്. കൂടാതെ നിരവധി മന്ത്രത്തകിടുകളും ബാഗിൽ നിന്നും കണ്ടെത്തി.

ദുർമന്ത്രവാദത്തിനായാണ് ഇവ കടത്തിയെതെന്നാണ് സംശയിക്കുന്നത്. പിടിച്ചെടുത്ത വസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി ഇസ്ലാമിക് എഫേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പിന് കൈമാറി. ബാഗുകളുടെ ഉടമസ്ഥൻ അറസ്റ്റിലായതായാണ് സൂചന. ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read Also: ഗോവധം ആരോപിച്ച് മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസ്; യുപിയില്‍ 10 പേര്‍ക്ക് ജീവപര്യന്തം; ആകെ 5.8 ലക്ഷം രൂപ പിഴയും ഒടുക്കണം; ശിക്ഷ ആറുവർഷത്തിനു ശേഷം

 

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img