ബ്രിട്ടനെ ആശങ്കയിലാലാഴ്ത്തി എയോവിൻ കൊടുങ്കാറ്റ് ഉടൻ എത്തുമെന്ന് റിപ്പോർട്ട്. വെള്ളി, ശനി ദിവസങ്ങളിലായി രാജ്യത്തെ വിവിധയിടങ്ങളിലായി കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച മണിക്കൂറിൽ 90 മൈൽ വരെ വേഗത്തിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. 100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി എയോവിന്‍ മാറിയയേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു. Storm Éowyn leaves Britain in a state of concern
നോർത്തേൺ അയർലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, നോർത്ത് ഈസ്റ്റ് വെയിൽസ്, സൗത്ത് വെസ്റ്റ് സ്കോട്ട്ലൻഡ്, എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതൽ നാശം വിതയ്ക്കാൻ സാധ്യത. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ഈ അപകടം നേരിടേണ്ടി വരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നൽകുന്നു.

വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വടക്കൻ അയർലൻഡ് മുഴുവനും, രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിലും വളരെ അപകടകരമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
കാറ്റിന്റെ വേഗത ഉയരുന്നതിനാല്‍ ജീവന് അങ്ങേയറ്റം അപകട സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് മുന്നറിയിപ്പ് നൽകി. യുകെയുടെ ചില ഭാഗങ്ങളിൽ വളരെ ശക്തമായ കാറ്റിനുള്ള അപൂർവ റെഡ് അലർട്ട് ആയ ലെവല്‍ 2 അലര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്സ്പരിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.