ബെർട്ട് കൊടുങ്കാറ്റിന്റ ഫലമായി യു.കെ.യിൽ വിവിധയിടങ്ങളിൽ കാലാവസ്ഥ വില്ലനായി. ശക്തമായ മഴയും , മഞ്ഞുമൂടിയ റോഡുകളും ഗതാഗതത്തെ ബാധിച്ചു . സ്‌കോട്ട്‌ലൻൻഡിലെ ചില പ്രദേശങ്ങളിലും , യോർക്ക്‌ഷെയറിന്റെ ഭാഗങ്ങളിലും , ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് കാഴ്ച്ച മറച്ചതിനെ തുടർന്ന് ന്യൂകാസിൽ വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടു. ഹീത്രുവിലേക്കുള്ള ബ്രിട്ടീഷ് എയർവേഴ്‌സാണ് സർവീസ് റദ്ദാക്കിയത്. Storm Bert; Snow covers roads in the UK
അയർലണ്ടിൽ 60,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. പെർത്ത്, കിൻ റോസ്റ്റ്, സ്റ്റെർലിങ്ക്‌ഷെയർ, അബൻഡീൻഷെയർ, ഹൈലാൻഡ്‌സ്, ആർഗിൽ ആൻഡ് ബ്യൂട്ട്, തുടങ്ങിയ സ്ഥലങ്ങളിൽ കാലാവസ്ഥാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടിഞ്ഞുകൂടിയ മഞ്ഞ് ഉരുകുന്നതും കനത്ത മഴയും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. വെയിൽസിലും ,തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലും ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വടക്കൻ ഇംഗ്ലണ്ടിൽ ഞായറാഴ്ച രാവിലെ 9 വരേയും വടക്കൻ അയർലണ്ടിൽ ശനിയാഴ്ച രാവിലെ 11 വരേയും മഴയും മഞ്ഞും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.