web analytics

എഡിജിപി എം ആര്‍ അജിത് കുമാര്‍ കൊടും ക്രിമിനൽ, ‘സ്വര്‍ണംപൊട്ടിക്കലി’ല്‍ അടക്കം ഇടപെടല്‍ നടത്തുന്ന സുജിത് ദാസ് ; പരാതിയിൽ ഇന്ന് പി.വി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സസ്‌പെന്‍ഷനിലുള്ള മലപ്പുറം എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെയുള്ള പരാതിയിൽ ഇന്ന് അൻവറിന്റെ മൊഴിയെടുക്കും.Statement of PV Anwar MLA will be taken today in the complaint

പ്രത്യേക അന്വേഷണ സംഘം രാവിലെ മലപ്പുറത്തെത്തിയാണ് മൊഴിയെടുക്കുക. തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസായിരിക്കും പി വി.അൻവറിൻ്റെ മൊഴിയെടുക്കുക.

ഇന്ന് മൊഴിയെടുക്കാൻ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്ന്. അൻവർ ഇന്നലെ പറഞ്ഞിരുന്നു. പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും അൻവർ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് എഡിജിപി എം ആര്‍ അജിത് കുമാറിനും മലപ്പുറം എസ്പി സുജിത് ദാസിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ തുറന്നയുദ്ധം തുടങ്ങിയത്.

ഇരുവര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വറിന്റെ ആരോപണം.

‘സ്വര്‍ണംപൊട്ടിക്കലി’ല്‍ അടക്കം ഇടപെടല്‍ നടത്തുന്നു എന്നായിരുന്നു സുജിത് ദാസിനെതിരായ അന്‍വറിന്റെ പ്രധാന ആരോപണം. വാര്‍ത്താസമ്മേളനം നടത്തിയും അന്‍വര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.

സംഭവം വിവാദമായതോടെ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതു വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു.

ഇതിന് പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പി വി അന്‍വര്‍ എംഎല്‍എ നിലപാട് മയപ്പെടുത്തിയിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായും അന്‍വർ കൂടിക്കാഴ്ച നടത്തി. അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന സുജിത് ദാസിനെ കഴിഞ്ഞ ദിവസമാണ് സസ്‌പെന്‍ഡ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img