web analytics

ആളെയെന്നല്ല ആനയെ വരെ മയക്കാൻ പോന്ന നല്ല സ്വയമ്പൻ സ്പിരിറ്റ് കള്ള് ; രണ്ട് ബിഗ് ഷോപ്പറുകളിലായി 5 ലിറ്ററിന്റെ 4 കന്നാസ്സുകള്‍ നിറയെ സ്പിരിറ്റും; പിടികൂടിയത് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

കള്ളിന്റെ ലഹരി കൂട്ടാന്‍ സ്പിരിറ്റ് കലക്കുന്നത് പിടികൂടി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് . പത്തനംതിട്ട തിരുവല്ല റെയ്ഞ്ചിലെ TS No. 8 സ്വാമിപ്പാലം കള്ളുഷാപ്പില്‍ നിന്നാണ് സ്പിരിറ്റ് കലക്കിയ കള്ള് പിടികൂടിയത്. State Excise Enforcement Squad caught mixing spirit to add to the intoxication of toddy.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. കള്ളില്‍ ചേര്‍ക്കാന്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റും കണ്ടെത്തി.

കള്ളുഷാപ്പിന് പുറത്തുള്ള ശുചിമുറിക്ക് സമീപം ഒളിപ്പിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. രണ്ട് ബിഗ് ഷോപ്പറുകളിലായി 5 ലിറ്ററിന്റെ 4 കന്നാസ്സുകള്‍ നിറയെ സ്പിരിറ്റാണ് എക്‌സൈസ് കണ്ടെത്തിയത്. കള്ള് ഷാപ്പിന്റെ ലൈസന്‍സി സുരേഷ്, മാനേജര്‍ രഘു, ജീവനക്കാരന്‍ സാബു എന്നിവരെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 

എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ റ്റി. ആര്‍. മുകേഷ്‌ കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, കെ.വി.വിനോദ്, ആര്‍.ജി.രാജേഷ്, ഡി. എസ്.മനോജ് കുമാര്‍, പ്രിവന്റ്റീവ് ഓഫീസര്‍ മനു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, മുഹമ്മദ് അലി, രജിത്ത് കെ.ആര്‍ എന്നിവരും നടത്തിയ സംഘത്തിലുണ്ടായിരുന്നു.  

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

Related Articles

Popular Categories

spot_imgspot_img