web analytics

കുറഞ്ഞ വിലക്ക് ശുദ്ധമായ വെളിച്ചെണ്ണ വേണോ? നേരെ ആറ്റിങ്ങലിലേക്ക് വിട്ടോ

ആറ്റിങ്ങൽ: സംസ്ഥാനത്ത് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുത്തനെ ഉയരുമ്പോൾ ആശ്വാസമായി സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ.

ആറ്റിങ്ങലിലെ എണ്ണയാട്ടു ശാലവഴി വൻ വിലക്കുറവിലാണ് സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ഇപ്പോൾ വെളിച്ചെണ്ണ വിൽക്കുന്നത്.

കേരജമെന്ന പേരിലാണ് വിൽപ്പന. മാർക്കറ്റിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 300 രൂപയോളം വില വരുമ്പോൾ ഇവിടെ 220 രൂപയ്ക്കാണ് വില്പന. കോഴിക്കോട് നാളികേര വികസന കോർപ്പറേഷൻ സംഭരിക്കുന്ന പച്ചത്തേങ്ങകൾ പൊതിച്ച് ഉണക്കിയാണ് ആറ്റിങ്ങലിലെ എണ്ണയാട്ട് ശാലയിലെത്തുന്നത്.

ഒരു കിലോ കൊപ്രയ്ക്ക് 142 രൂപയാണ് നിലവിലെ വില. ഒരു ലിറ്റർ എണ്ണ ഉത്പാദിപ്പിക്കാൻ ഒന്നരക്കിലോയോളം കൊപ്ര വേണം. ഇത് ആട്ടി രണ്ടുതവണ ഫിൽട്ടർ ചെയ്താണ് യാതൊരു കലർപ്പുമില്ലാതെ ഇവിടെ വില്പന നടത്തുന്നത്.

ഒരു ലിറ്ററിന്റെയും അര ലിറ്ററിന്റെയും കുപ്പിയിൽ നിറച്ചതും, പൗച്ചും ഇവിടുത്തെ വിപണന കേന്ദ്രം വഴി വിൽക്കുന്നുണ്ട്. ഉത്പന്നങ്ങൾക്ക് 6 മാസം വരെ കാലാവധിയുണ്ട്.

വില്പന വില

കുപ്പിയിൽ നിറച്ചത് ലിറ്ററിന് 230 രൂപ, അരലിറ്ററിന് 120 രൂപയുമാണ്

പായ്ക്കറ്റ്: ലിറ്ററിന് 220 രൂപ. അരലിറ്ററിന് 115 രൂപയുമാണ്

ഇവയ്ക്ക് പുറമേ തൂക്കി വില്പനയുണ്ട്. കിലോയ്ക്ക് 230 രൂപ

തേങ്ങ കിലോയ്ക്ക് 90

മൂന്നരക്കിലോ പച്ചത്തേങ്ങ സംസ്കരിച്ചാൽ മാത്രമേ ഒരുകിലോ വെളിച്ചെണ്ണ ലഭിക്കൂകയുള്ളു. നാട്ടിൽ തേങ്ങവില കിലോയ്ക്ക് 90 കഴിഞ്ഞു. തമിഴ്നാട്ടിൽ ഇപ്പോൾ തേങ്ങയ്ക്ക് 60 രൂപയാണ്. അധികം താമസിയാതെ തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങാവരവ് നിലയ്ക്കുമെന്നാണ് വിലയിരുത്തൽ.

വെളിച്ചെണ്ണ വില ഉയരാം

ആറ് മാസം മുമ്പ് ആറ്റിങ്ങൽ എണ്ണയാട്ട് ശാല വാങ്ങിയ 200 ടൺ കൊപ്രയുടെ ശേഖരം ഉണ്ടായതിനാലാണ് ഈ വിലയ്ക്ക് ഇപ്പോൾ വിൽക്കാനാകുന്നതെന്ന് മാനേജർ രാകേഷ് പറഞ്ഞു. രണ്ട് മാസം മുമ്പ് വരെ ലിറ്ററിന് 200 രൂപയായിരുന്നു. ഇനി വരുന്ന കൊപ്രയ്ക്ക് വില കൂടിയാൽ വെളിച്ചെണ്ണ വില ഇനിയും കൂടുമെന്നും, എണ്ണയാട്ട് ശാലയുടെ മുന്നിലെ വില്പന കേന്ദ്രത്തിൽ പ്രതിമാസം 10 ലക്ഷം രൂപയുടെ വില്പനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img