web analytics

സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണവും വിജയം; ഒന്നാംഭാഗം ലോഞ്ച് പാഡിലേക്ക് തിരിച്ചിറക്കി; ഇത്രയും വലിയ റോക്കറ്റിന്‍റെ ഒരു ഭാഗം വീണ്ടെടുക്കുന്നത് ഇതാദ്യം

സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം സമ്പൂര്‍ണ വിജയം.സ്പേസ് എക്സ് പരീക്ഷണ പറക്കലിനിടെ അതിന്‍റെ ഏറ്റവും വലിയ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപിച്ചു.Starship’s fifth test launch was a complete success

വിക്ഷേപണ ശേഷം അതിന്‍റെ ഒന്നാംഭാഗം ലോഞ്ച് പാഡിലേക്ക് തിരിച്ചിറക്കി. ഇത്രയും വലിയ റോക്കിന്‍റെ ഒരു ഭാഗം വീണ്ടെടുക്കുന്നത് ഇതാദ്യമായാണ്.

രണ്ടാംഭാഗം ബഹിരാകാശ യാത്രയ്ക്ക് ശേഷം തിരിച്ച് ഭൂമിയില്‍ പ്രവേശിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിയന്ത്രിത ലാന്‍ഡിംഗ് നടത്തി. ലോകത്തെ ഏറ്റവും കരുത്തേറിയ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. ഭാവി ചാന്ദ്ര ദൗത്യത്തിനും ചൊവ്വാ ദൗത്യത്തിനും ഉപയോഗിക്കാന്‍ പോകുന്ന റോക്കറ്റാണിത്.

എന്താണ് സ്റ്റാര്‍ഷിപ്പ്?

മനുഷ്യഭാവനകളുടെ വലിപ്പം വ്യക്തമാക്കുന്ന അതികായന്‍ റോക്കറ്റ്, അതാണ് സ്പേസ് എക്‌സ് വികസിപ്പിച്ച സ്റ്റാര്‍ഷിപ്പ്. മനുഷ്യ ചരിത്രത്തില്‍ ഇതുവരെ നിര്‍മിക്കപ്പെട്ട ഏറ്റവും വലതും കരുത്തേറിയതുമായ റോക്കറ്റായി സ്റ്റാർഷിപ്പിനെ വിശേഷിപ്പിക്കാം.

400 അടി അഥവാ 122 മീറ്ററാണ് ഇതിന് ഉയരം. 9 മീറ്റര്‍ അഥവാ 30 അടിയാണ് ചുറ്റളവ്. സ്റ്റാര്‍ഷിപ്പിന് അനായാസം 100-150 ടണ്‍ ഭാരം ബഹിരാകാശത്തേക്ക് അയക്കാന്‍ കരുത്തുണ്ട്.

സ്റ്റാർഷിപ്പിന് രണ്ട് ഭാ​ഗങ്ങളാണുള്ളത്. സൂപ്പർ ഹെവി ബൂസ്റ്റ‍ർ ഉൾപ്പെടുന്ന റോക്കറ്റ് ഭാ​ഗവും, സ്റ്റാർഷിപ്പ് സ്പേസ്ക്രാഫ്റ്റും. ഈ രണ്ട് ഭാ​ഗങ്ങളിലും കരുത്തുറ്റ എഞ്ചിനുകളുണ്ടാകും.

പ്രത്യേകമായ സ്റ്റൈൻലെസ് സ്റ്റീൽ ഉപയോ​ഗിച്ചാണ് പ്രധാന ഭാ​ഗങ്ങളുടെ നിർമാണം. സൂപ്പര്‍ ഹെവി എന്ന് വിശേഷിപ്പിക്കുന്ന റോക്കറ്റിന്‍റെ ആദ്യ ഭാഗത്തിന് മാത്രം 71 മീറ്റര്‍ നീളമുണ്ട്. 33 റാപ്റ്റര്‍ എഞ്ചിനുകളുടെ കരുത്ത് സ്റ്റാര്‍ഷിപ്പിന്‍റെ ഈ ഭാഗത്തിനുണ്ട്.

അതേസമയം സ്പേസ്‌ക്രാഫ്റ്റ് ഭാഗത്തിന്‍റെ ഉയരം 50.3 മീറ്ററാണ്. 6 റാപ്റ്റര്‍ എഞ്ചിനുകള്‍ ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്റ്റാര്‍ഷിപ്പ് ലിഫ്റ്റോഫിന്‍റെ സമയം 16.7 മില്യൺ പൗണ്ട് ത്രസ്റ്റ് ഉൽപാദിപ്പിക്കും. നാസയുടെ ആർട്ടെമിസ് മൂൺ മിഷനുള്ള സ്പേസ് ലോഞ്ച് സിസ്റ്റത്തിന്‍റെ (എസ്എൽഎസ്) ഇരട്ടി വരും ഈ ത്രസ്റ്റ് കണക്ക്.

എസ്എൽഎസ് ഒരിക്കൽ വിക്ഷേപിച്ചാൽ അത് അവശിഷ്ടമായി മാറുമെങ്കിൽ പുനരുപയോ​ഗിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റാ‍ർഷിപ്പ് റോക്കറ്റിന്‍റെ നിർമാണം. ഓരോ വിക്ഷേപണത്തിനും ശേഷം റോക്കറ്റ് ഭൂമിയിൽ തിരികെ ലാൻഡ് ചെയ്യുന്ന രീതിയിലാണ് സ്റ്റാര്‍ഷിപ്പിനെ വിഭാ​വനം ചെയ്തിരിക്കുന്നത്.

ഇതിന് ശേഷമുള്ള പരിശോധനകൾ പൂ‍ർത്തിയാക്കി വീണ്ടും ഇതേ റോക്കറ്റിനെ വിക്ഷേപിക്കും. സ്പേസ് എക്സിന്റെ തന്നെ ഫാൾക്കൺ 9, ഫാൾക്കൺ ഹെവി റോക്കറ്റുകളുടെ പിൻ​ഗാമിയാണ് സ്റ്റാർഷിപ്പ്. മനുഷ്യരെ വഹിക്കാതെയുള്ള പേടകത്തിന്‍റെ പരീക്ഷണ വിജയമാണ് സ്പേസ് എക്‌സ് ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Other news

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത് സൈന്യം

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത്...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

Related Articles

Popular Categories

spot_imgspot_img