web analytics

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ്‌ ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേർത്തല കോടതിയാണ് നടന്റെ മൊഴി രേഖപ്പെടുത്തിയത്.

കേസിൽ എക്സൈസിന്റെ ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ശ്രീനാഥ്‌ ഭാസി എക്സൈസിനോട് സമ്മതിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതിയായ തസ്‌ലിമ സുൽത്താനയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സാപ് ചാറ്റ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പരിചയമുണ്ടെങ്കിലും ലഹരി ഇടപാട് നടന്നതായി സ്ഥിരീകരിച്ചിട്ടില്ല.

ഇതേ കേസിൽ ചോദ്യം ചെയ്ത ശേഷമാണ് നടൻ ഷൈൻ ടോം ചാക്കോയെ എക്സൈസ് ലഹരി മോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്താൻ ശ്രമം: അമരവിള ചെക്ക്പോസ്റ്റിൽ എക്സൈസ് പിടികൂടിയത് നാലര കിലോ മുന്തിയ കഞ്ചാവ്

സ്വാമിമാരുടെ വേഷത്തിൽ അമരവിള ചെക്ക്പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുകയായിരുന്ന നാലരക്കിലോ കഞ്ചാവ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു തമിഴ്നാട് ബസിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.

ബംഗാൾ സ്വദേശി പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ബംഗാളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നിരുന്ന സംഘമാണ് ഇവർ.

അമരവിള എക്സൈസിന്റെ വലയിൽ ആണ് ഇവർ കുടുങ്ങിയത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി പുതുവര്‍ഷം ആഘോഷിക്കാന്‍ സോളോ...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ ചെന്നൈ:...

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം

മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം കൊച്ചി: മകരവിളക്ക്...

Related Articles

Popular Categories

spot_imgspot_img