web analytics

പുല്ലുവഴിയിൽ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി; യുവാവിന് പരുക്ക്

പെരുമ്പാവൂർ: അമിത വേ​ഗതയിലെത്തിയ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. പുല്ലുവഴി വില്ലേജ് ഓഫീസ് ജം​ഗ്ഷനിൽ ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്.

ഇടിയുടെ ആഘാതത്തിൽ കടയുടെ ഉൾഭാ​ഗം പൂർണമായും തകർന്നു. ശ്രീകൃഷ്ണ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. കടയുടമയായ യുവാവിന് സാരമായി പരുക്കേറ്റു.

പുല്ലുവഴി അമ്പാട്ട് വീട്ടിൽ ​ഗോപാലകൃഷ്ണൻ മകൻ രതീഷിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴക്ക് പോകുകയായിരുന്ന വാഹനമാണ് എതിർവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറിയത്.

കടയിലെ അലമാരകളും സാധനങ്ങളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് ലഭിക്കുന്ന വിവരം.

കൂട്ടുകാരികളെ കൂടി എത്തിച്ചുനൽകണമെന്ന്; എട്ടുംപൊട്ടും തിരിയാത്ത ആ കുട്ടികൾക്ക് എന്തറിയാം…അമ്മയറിയാതെ ഒന്നും സംഭവിക്കില്ല; ധനേഷ് ചെയ്തത് കൊടുംക്രൂരത

കൊച്ചി: കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ ഇപ്പോൾ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെ അമ്മയുടെ കാമുകനാണ് വർഷങ്ങളോളം പീഡനത്തിന് ഇരയാക്കിയത്. കൂട്ടുകാരികളെ കൂടി എത്തിച്ചുനൽകണമെന്ന് ഇയാൾ പെൺകുട്ടികളോട് ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി പെൺകുട്ടികളിലൊരാൾ കൂട്ടുകാരിക്ക് കത്തെഴുതി. അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പൊലീസ് പിടികൂടിയത്.

ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. ഇയാളുടെ കാമുകിയും പെൺകുട്ടികളുടെ അമ്മയുമായ യുവതിയുടെ അറിവോടെയാണോ പീഡനം നടന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പെൺകുട്ടികളുടെ അച്ഛൻ മരിച്ചതിന് ശേഷം കുട്ടികളുമായി യുവതി ഒറ്റയ്ക്കാണ് ഇവിടെ താമസം. ഇതിനിടയിലാണ് ടാക്സി ഡ്രൈവറായ ധനേഷുമായി യുവതി അടുപ്പം സ്ഥാപിച്ചത്. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇയാൾ യുവതിയുടെ വീട്ടിൽ എത്തിയിരുന്നത്.

2023 മുതൽ ഇക്കഴിഞ്ഞ മാസം വരെ ഇയാൾ കുട്ടികളെ പീഡിപ്പിച്ചതായാണ് വിവരം. യുവതിയുടെ ഭർത്താവ് മരിച്ചതിന് ശേഷമാണ് ധനേഷുമായി പ്രണയത്തിലാകുന്നതെന്നാണ് സൂചന.

സഹപാഠികളെക്കൂടി ഇയാളുടെ അടുത്തേക്ക് എത്തിക്കാൻ ഇയാൾ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സഹപാഠിക്ക് എഴുതിയ കത്ത് ആ കുട്ടിയുടെ അധ്യാപികയായ അമ്മ കണ്ടതോടെയാണ് പ്രതികുടുങ്ങിയത്.

അധ്യാപിക ഈ വിവരം അപ്പോൾ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുന്നത്.

എന്നാൽ പ്രതിയുടെ ചില മൊഴികൾ അവിശ്വസനീയമെന്ന നിലപാടിലാണ് പൊലീസ്. ഈ യുവതിയുമായുള്ള ബന്ധം ഒഴിയുന്നതിനുവേണ്ടിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്.

ഈ മൊഴി വിശ്വസനീയമായി പൊലീസ് കണക്കിലെടുത്തിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ബേബിക്ക് വരുമാനം ചൊരിഞ്ഞ് മൂട്ടിപ്പഴം

ബേബിക്ക് വരുമാനം ചൊരിഞ്ഞ് മൂട്ടിപ്പഴം തൊടുപുഴ: കാട്ടുപഴക്കൃഷിയാണ് വണ്ണപ്പുറം സ്വദേശിയായ മലേക്കുടിയിൽ ബേബി...

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു വാൽപ്പാറ: പുലർച്ചെ...

റോഡ് ഉദ്ഘാടനത്തിൽ പ്രതിഷേധം; എം.എൽ.എയെ തോളിലേറ്റി യുഡിഎഫ് പ്രവർത്തകർ

റോഡ് ഉദ്ഘാടനത്തിൽ പ്രതിഷേധം; എം.എൽ.എയെ തോളിലേറ്റി യുഡിഎഫ് പ്രവർത്തകർ DYFI പ്രതിഷേധം മറികടന്ന്...

ട്രംപിന്റെ നൊബേൽ പുരസ്കാരം തടഞ്ഞത് താൻ…

ട്രംപിന്റെ നൊബേൽ പുരസ്കാരം തടഞ്ഞത് താൻ... ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ്...

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു എടപ്പാൾ...

Related Articles

Popular Categories

spot_imgspot_img