web analytics

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്

27 വർഷത്തെ കാത്തിരിപ്പിന് ആണ് ദക്ഷിണാഫ്രിക്ക വിരാമമിട്ടത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആസ്‌ത്രേലിയയെ കീഴടക്കിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ 27 വർഷത്തെ കാത്തിരിപ്പിന് ആണ് ദക്ഷിണാഫ്രിക്ക വിരാമമിട്ടത്.

രണ്ടാം ഇന്നിങ്‌സിൽ ആസ്‌ത്രേലിയ ഉയർത്തിയ 282 റൺസ് വിജയ ലക്ഷ്യം നാലാംദിനം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ആണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

136 റൺസെടുത്ത എയ്ഡൻ മാർക്രമാണ് പ്രോട്ടീസിന്റെ വിജയശിപ്പി.

29-ാം വയസിൽ നിക്കോളാസ് പുരാൻ്റെ വിരമിക്കൽ പ്രഖ്യാപനം; അമ്പരന്ന് കായിക ലോകം

ഡേവിഡ് ബെഡിങ്ഹാമും(21) കെയിൽ വെരെയ്‌നെയും(4) പുറത്താകാതെ നിന്നു. 213-2 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് 69 റൺസായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ സ്‌കോർബോർഡിൽ നാല് റൺസ് ചേർക്കുന്നതിനിടെ നായകൻ ടെംബ ബാവുമയെ (66) ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി.

പാറ്റ് കമ്മിൻസിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയാണ് ബാവുമയെ പുറത്താക്കിയത്.

എന്നാൽ ഒരുഭാഗത്ത് ഉറച്ചുനിന്ന എയ്ഡൻ മാർക്രം ട്രിസ്റ്റൻ സ്റ്റബ്‌സിനേയും ഡേവിഡ് ബെഡിങ്ഹാമിനേയും കൂട്ടുപിടിച്ച് ദക്ഷിണാഫ്രിക്ക ലക്ഷ്യം അടിച്ചെടുത്തു.

എന്നാൽ ലക്ഷ്യത്തിന് തൊട്ടുമുൻപായി മാർക്രത്തെ(136) ജോഷ് ഹേസൽവുഡ് പുറത്താക്കി. പിന്നാലെ ബെഡിങ്ഹാമും വരേനെയും ചേർന്ന് പ്രോട്ടീസുകാരെ ചരിത്രവിജയതീരത്തെത്തിച്ചു.

നിർണായകമായ രണ്ടാംദിനത്തിൽ സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രത്തിന്റേയും ടെംബ ബവുമയുടേയും ബാറ്റിങാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്.

മൂന്നാം വിക്കറ്റിലും ഇരുവരും ചേർന്ന് 147 റൺസാണ് കൂട്ടിചേർത്തത്. രണ്ടാം ഇന്നിങ്‌സിൽ ഓസീസ് 207 റൺസിന് ഓൾഔട്ടായിരുന്നു.

13000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി നേഴ്സ്

13000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി നേഴ്സ്. കണ്ണൂർ സ്വദേശിനിയായ റീന ജോൺ ആണ് യുകെയിൽ അപൂർവ്വ നേട്ടത്തിന് ഉടമയായത്.

നോർത്താംപ്ടൺഷെയറിലെ ബ്രാക്ലിയിലെ സ്റ്റീനിലുള്ള ഹിന്റൺ സ്കൈഡൈവിംഗ് സെന്ററിലാണ് റീന മാസ്മരിക പ്രകടനം കാഴ്ചവച്ചത്.

ബർമിങ് ഹാം ഹാർട്ട് ലാൻഡ് ഹോസ്പിറ്റലിലെ അസ്സെസ്സ്‌മെന്റ് യൂണിറ്റിൽ ജോലി ചെയ്യുന്ന റീന, തങ്ങളുടെ യൂണിറ്റിന്റെ ചാരിറ്റിക്കായിയാണ് സ്കൈ ഡൈവിംഗ് നടത്തിയത്.

റീനയും ഒപ്പം റേച്ചൽ ഫെല്ല്, ആനി റോസ് എന്നീ സുഹൃത്തുക്കളും ഒരുമിച്ചാണ് ആകാശ ചാട്ടം നടത്തിയത്. ഇതിലൂടെ 2000 പൗണ്ട് അവർക്ക് സമാഹരിക്കാനായി.Read More: 13000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി നേഴ്സ്

Summary: South Africa has won the ICC World Test Championship Final, defeating Australia by five wickets at Lord’s

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം തിരുവനന്തപുരം:...

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

Related Articles

Popular Categories

spot_imgspot_img