web analytics

ചിലര്‍ ഇപ്പോഴും തന്നെ ജെട്ടി സുധാകരന്‍ എന്നു വിളിക്കാറുണ്ട്; പൂജാരിമാര്‍ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണം എന്നാണ്  പറഞ്ഞത് ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി  ജി. സുധാകരന്‍

ഹിന്ദു പൂജാരിമാര്‍ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണം എന്നാണ് താന്‍ പറഞ്ഞതെന്നും മുന്‍ ദേവസ്വം മന്ത്രി കൂടിയായിരുന്ന ജി. സുധാകരന്‍. താന്‍ പൂജാരിമാരെ ആക്ഷേപിച്ചു എന്ന് ചിലര്‍ തന്നെക്കുറിച്ച് ഇപ്പോഴും പറയുന്നുണ്ട്. ചിലര്‍ ഇപ്പോഴും തന്നെ ജെട്ടി സുധാകരന്‍ എന്നു വിളിക്കാറുണ്ട്. എന്നാല്‍ താന്‍ പൂജാരിമാരെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല.

ഹിന്ദു വിഭാഗത്തിലെ പുരോഹിതന്‍മാര്‍ ഒഴികെയുള്ളവര്‍ നല്ല വസ്ത്രമാണ് ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദി ദിനപ്പത്രത്തിന്റെ ആലപ്പുഴ യൂണിറ്റിന്റെ 113-ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചാല്‍ താന്‍ ചത്തു പോകുമെന്ന് പലരും പറഞ്ഞു. എന്നാല്‍ താനത് സ്ഥാപിച്ചു കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ വിദ്യാഭ്യാസ യോഗ്യതയല്ല പ്രധാനം സാമാന്യ ബുദ്ധിയാണെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ഒരു സ്ഥാനത്തെത്തുന്നതിന് മുമ്പ് എംഎല്‍എയും എംപിയുമാവണം എന്ന മോഹമാണ് ചിലര്‍ക്ക്. കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ഇത്തരക്കാര്‍ എംഎല്‍എയും എംപിയുമൊക്കെ ആവുന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img