web analytics

മുഹമ്മദ് അലി ജിന്നയുടെ അതേ മനോഭാവത്തിലേക്ക് ചിലർ പോകുന്നു; കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടി ; ഇന്ത്യയെ ചതിക്കാൻ ശ്രമിച്ച ആൻ്റോ ആൻ്റണിയ്ക്കാണ് കോൺഗ്രസ് വോട്ടു തേടുന്നത്;  പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആൻ്റോ ആൻ്റണി ശ്രമിക്കുന്നത്; വിമർശനങ്ങളുമായി അനിൽ ആൻ്റണി

ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം ഗ്യാരണ്ടിയാണെന്ന് ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി. കോൺഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസൾട്ട്. വയനാട്ടിൽ കോൺഗ്രസിന് സ്വാധീനമില്ല. മുസ്ലിം ലീഗിൻ്റെ സഹായത്താൽ മാത്രമാണ് വയനാട്ടിൽ രാഹുൽ ജയിച്ചതെന്നും അനിൽ ആൻ്റണി ചൂണ്ടിക്കാണിച്ചു. അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് കോൺഗ്രസുകാർ പോയില്ലെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി. കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയാണെന്നും ഇന്ത്യയെ ചതിക്കാൻ ശ്രമിച്ച ആൻ്റോ ആൻ്റണിയ്ക്കാണ് കോൺഗ്രസ് വോട്ടു തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആൻ്റോ ആൻ്റണി ശ്രമിക്കുന്നതെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി.

മുസ്ലിം സമുദായത്തിലെ തീവ്ര മനോഭാവക്കാർ മാത്രമാണ് സിഎഎയെ എതിർക്കുന്നതെന്ന് പറഞ്ഞ അനിൽ ആൻ്റണി ന്യൂനപക്ഷ പ്രീണനത്തിന് കോൺഗ്രസ് ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. മുഹമ്മദ് അലി ജിന്നയുടെ അതേ മനോഭാവത്തിലേക്ക് ചിലർ പോകുന്നു. മുസ്ലിം ലീഗ് ഒരു സമുദായത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടി. മുസ്ലീം ലീഗ് ജനാധിപത്യ പാർട്ടിയാണെങ്കിലും മതേതരമല്ലാത്ത പാർട്ടിയാണെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി. എസ്ഡിപിഐ അപകടകാരികളായ പാർട്ടിയെന്നും അനിൽ ആൻ്റണി ചൂണ്ടിക്കാണിച്ചു.

പി ജെ കുര്യനെ ചെറുപ്പം മുതലേ അറിയാം. താൻ ബിജെപിയെ വഞ്ചിക്കും എന്ന പി ജെ കുര്യൻ്റെ പരാമർശത്തെ അംഗീകരിക്കാനാകില്ലെന്നും അനിൽ ആൻ്റണി വ്യക്തമാക്കി. ബിബിസി ഡോക്യുമെൻ്ററി വിഷയത്തിലാണ് താൻ ബിജെപിയിലേക്ക് പോയത്. രാഹുൽ ഗാന്ധി ലോകം മുഴുവൻ നടന്ന് ഇന്ത്യയെ അവഹേളിക്കുന്നതായും അനിൽ ആൻ്റണി കുറ്റപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

Related Articles

Popular Categories

spot_imgspot_img