web analytics

കാൻസറിനെ തോൽപ്പിച്ചു, പിന്നല്ലെ വെള്ളപ്പാണ്ട്; ലോക വെള്ളപ്പാണ്ട് ദിനത്തിൽ ചിത്രങ്ങൾ പങ്ക് വെച്ച് മംമ്ത മോഹൻദാസ്

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗം ബാധിച്ചെന്ന്  മലയാളത്തിന്റെ പ്രിയതാരം മംമ്ത മോഹൻ ദാസ് വെളിപ്പെടുത്തിയത് കുറച്ച് നാളുകൾക്ക് മുമ്പാണ്. some chocolate to touch that vanila sky, HAPPY world Vitiligo Day

വിറ്റിലി​ഗോ ആദ്യമായി തിരിച്ചറിഞ്ഞതിനെക്കുറിച്ചും അത് ഉൾക്കൊണ്ടതിനെ പറ്റിയും മംമ്ത തുറന്നു പറഞ്ഞിരുന്നു.
ആയുർവേദ ചികിത്സ തനിക്ക് വർക്ക് ചെയ്യുന്നുണ്ട്. പോസിറ്റീവ് മാറ്റങ്ങളുണ്ടെന്നും നടി വ്യക്തമാക്കിയിരിന്നു.

 ഇപ്പോൾ ജൂണ്‍ 25  ലോക വെള്ളപ്പാണ്ട് ദിനത്തിൽ തന്റെ രോ​ഗാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ മംമ്ത പങ്കുവച്ചിരിക്കുകയാണ്. some chocolate to touch that vanila sky, HAPPY world Vitiligo Day എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധിപേർ നടിയുടെ കാഴ്ചപാടിന് പിന്തുണയറിയിക്കുന്നുണ്ട്.

പിടികൂടിയ കാൻസറിനെ സധൈര്യം മറികടന്ന ആളാണ് മംമ്ത. ആ നിശ്ചയദാർഢ്യത്തിനെ വെല്ലുവിളിച്ചാണ് പുതിയ രോ​ഗവുമെത്തിയത്. എന്നാൽ വിട്ടുകൊടുക്കാൻ താത്പ്പര്യമില്ലാത്ത മംമ്ത വിറ്റിലിഗോയെയും മറികടക്കുമെന്ന് ആരാധകർ തറപ്പിച്ച് പറഞ്ഞ് നടിക്ക് പിന്തുണ അറിയിക്കുന്നത്.

അതേസമയം നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മഹാരാജ എന്ന തമിഴ്ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ് പാണ്ടുകള്‍ ഉണ്ടാവാന്‍ കാരണം. കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന ശരീരഭാഗത്ത് വെള്ളനിറം പ്രത്യക്ഷപ്പെടാറുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img