web analytics

ഇനി ഗൾഫിലും എത്തും, സോഡിയം കലരാത്ത കേരള വാട്ടർ

പ്രവാസികളിൽ പലരും നേരിടുന്ന പ്രശ്നമാണ് ഗൾഫ് നാടുകളിൽ ശുദ്ധീകരിച്ച ഉപ്പുവെള്ളം കുടിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ. എന്നാൽ ഇനി പ്രവാസികൾക്ക് കേരളത്തിന്റെ രുചിയുള്ള ശുദ്ധജലം കുടിയ്ക്കാം. കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കുടിവെള്ളം കമ്പനിയാണ് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കുടിവെള്ളം കയറ്റുമതി ചെയ്യുമെന്ന സൂചന നൽകിയിരിക്കുകയാണ്.

കേരളത്തിന്റെ സ്വന്തം കുടിവെള്ള ബ്രാൻഡായ ഹില്ലി അക്വയാണ് ഉടൻ തന്നെ വിദേശരാജ്യങ്ങളിലും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ വിതരണത്തിന് എത്തിക്കുമെന്നുള്ള റിപ്പോർട്ട് പുറത്തുവരുന്നത്. വിദേശ രാജ്യങ്ങളിൽ പ്ലാന്റ് സ്ഥാപിച്ച് ഉത്പാദനം നടത്തുന്നതിന് പകരം കേരളത്തിൽ തന്നെ ശുദ്ധീകരിച്ച ബോട്ടിലുകൾ കയറ്റി അയ്യ്ക്കാനാണ് സർക്കാർ ശ്രമം. ഇതുമായി ബന്ധപ്പെട്ട ചർച്ച ഫലം കണ്ടുവരികയാണെന്ന് മന്ത്രി റോഷി അഗസ്റ്റിനാണ് സൂചന നൽകിയത്.. നവീകരിച്ച തൊടുപുഴ ഹില്ലി അക്വാ പ്ലാന്റിന്റെയും ഫാക്ടറി ഔട്ലെറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ നിന്നുള്ള വെള്ളം ഗൾഫ് നാടുകളിൽ എത്തിയാൽ സോഡിയത്തിന്റെ അംശവും അരുചിയുമുള്ള വെള്ളത്തിന് പകരമാകും എന്ന പ്രതീക്ഷയും സർക്കാരിനുണ്ട്. തുടർച്ചയായി ശുദ്ധീകരിച്ച കടൽവെള്ളം കുടിയ്ക്കുന്നതുകൊണ്ട് പ്രവാസികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്കും കേരളത്തിൽ നിന്നുള്ള വെള്ളം കയറ്റുമതിയോടെ പരിഹാരമാകുമെന്ന് കരുതാം.

Read Also: സർവീസ് നീട്ടി കൊച്ചി മെട്രോ; മാർച്ച് 8 ,9 ദിവസങ്ങളിൽ സർവീസ് നടത്തുക ഇങ്ങനെ:

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img