ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ. തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
ആലപ്പുഴ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള വ്യക്തിയാണ് ഹാഫിസ്.
കോട്ടയം മെഡിക്കൽ കോളേജിൽ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; പ്രതി പിടിയിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ചതിന് പിടിയിലായതാകട്ടെ നഴ്സിങ് ട്രെയിനിയായ യുവവവും. കോട്ടയം മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്.
ഇയാൾക്ക് ശേഷം വസ്ത്രം മാറാൻ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഏകദേശം ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.