നിങ്ങളുടെ മുതുകുലൂടെ ഒരു പാമ്പ് മൃദുവായി ഇഴയുമ്പോൾ നിങ്ങൾക്ക് ഉള്ളിൽ സമാധാനമുണ്ടാകുന്നത് ഒന്നു സങ്കൽപ്പിച്ച് നോക്കു.Snake Yoga is currently being discussed on social media
തങ്ങളുടെ ആരോഗ്യ ദിനചര്യയിൽ വന്യമായ ചില കാര്യങ്ങൾ ചെയ്യാനുദ്ദേശിക്കുന്നവർക്ക് തീർത്തും അസാധാരണമായ പാമ്പ് യോഗ ഇപ്പോൾ ഒരു യാഥാർത്ഥ്യമാവുകയാണ് എന്നതാണ് വാസ്തവം.
സ്‌നേക് യോഗയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. എന്താണ് സ്‌നേക് യോഗയെന്നും അതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
https://www.instagram.com/reel/C-LP6T4vBM6/?igsh=MXh2anllOXhvYms=
മനസമാധാനം ഇല്ലാത്തവർക്ക്
മനസിന് കൂടുതൽ ശാന്തത ലഭിക്കാൻ സ്‌നേക് യോഗ സഹായകമാകുമെന്നാണ് വിദ്ഗ്ദ്ധർ പറയുന്നത്.ആദ്യം കണ്ണടച്ച് ഇരിക്കണം. പിന്നീട് യോഗ ചെയ്യുമ്പോൾ ശരീരത്തിലേക്ക് പാമ്പിനെ വയ്ക്കുന്നതാണ് സ്‌നേക് യോഗ.
പാമ്പ് യോഗ ചെയ്യുന്ന വ്യക്തിയുടെ ശരീരത്തിലൂടെ ഇഴയുമ്പോൾ കൂടുതൽ ശാന്തതയും സമാധാനവും ലഭിക്കുമെന്നാണ് പറയുന്നത്. കൂടുതൽ ആരോഗ്യം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ യോഗാ രീതി സ്വീകരിക്കാവുന്നതാണ്.
പക്ഷെ സ്‌നേക്ക് യോഗ എല്ലാ യോഗാ പരീശീലന കേന്ദ്രങ്ങളിലും ഇപ്പോൾ ലഭ്യമല്ല. വിരളമായ സ്ഥലങ്ങളിൽ മാത്രമാണുളളത്. കാലിഫോർണിയയിലെ കോസ്റ്റ മെസയിലെ എൽഎക്സ്ആർ യോഗ എന്ന സ്റ്റുഡിയോയിൽ ഈ രീതി ലഭ്യമാണ്. എല്ലാവിധത്തിലുളള സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.
പാമ്പുകളോടുളള അമിതമായ ഭയം, മറ്റുളള ഭയങ്ങൾ തുടങ്ങിയവ ഇത്തരത്തിലുളള യോഗാ പരിശീലനത്തിലൂടെ പൂർണമായും ഭേദമാക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. സ്റ്റുഡിയോയുടെ വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്.
പരിശീലനത്തിനായി എത്തുന്നവർക്ക് മനുഷ്യരോടിണങ്ങിയ എട്ടോളം പെരുമ്പാമ്പുകളെയാണ് നൽകുന്നത്. പാമ്പുകളുടെ സുരക്ഷയ്ക്കും സ്റ്റുഡിയോ ജീവനക്കാർ ശ്രദ്ധിക്കാറുണ്ട്.
ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് പരിശീലകർക്ക് പാമ്പുമായി എങ്ങനെയാണ് ഇടപെടേണ്ടതിനെക്കുറിച്ച് ബോധവൽക്കരണം നൽകാറുണ്ടെന്നും ഇൻസ്ട്രക്ടർ പറയുന്നുണ്ട്. അമിതമായ ഭയമുളളവർക്ക് ഇതൊരു മികച്ച വഴിയാണ്.