ഇടുക്കിയുടെ വിവിധയിടങ്ങളിൽ കാട്ടുപന്നിയും, കുരങ്ങും, മുള്ളൻപന്നിയും കൃഷി നശിപ്പിക്കുന്നതിന് പിന്നാലെ ഏലച്ചെടികളും വിളവും നശിപ്പിച്ച് ഒച്ച് ശല്യം. ഏലത്തിൻ്റെ പൂവ് വിരിയുമ്പോൾ തന്നെ ഒച്ച് കൂട്ടമായി എത്തി പൂവ് തിന്നു തീർക്കും. Snail is a nightmare for cardamom farmers
ഇതോടെ ശരത്തേൽ കായ പിടിക്കാതെയാകും. രാത്രിയിലാണ് ഒച്ച് ശല്യം എറുക. രാവിലെ തൊഴിലാളികൾ ഇവയെ പെറുക്കി മാറ്റുമെങ്കിലും അപ്പോഴേക്കും ഒച്ചുകൾ പൂവ് നശിപ്പിച്ചിരിക്കും.
ഒച്ചിനെ നശിപ്പിക്കാനായി കാബേജ് ഇലകളും മറ്റും കീടനാശിനി തളിച്ച് കൃഷിയിടത്തിൽ വെച്ച ശേഷം അവയെ ആകർഷിച്ച് ഭക്ഷണമായി നൽകി കൊല്ലുകയാണ് കർഷകർ ചെയ്യുക. കെണി വെച്ചാലും ഒച്ചു ശല്യം പരിഹരിക്കാൻ പൂർണമായും കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.
വന്യജീവികളുടെ ആക്രമണവും ഏലത്തോട്ടങ്ങളിൽ രൂക്ഷമാണ്. ഏലക്കാടുകളിൽ എത്തുന്ന മുള്ളൻപന്നി എലച്ചെടികൾ കടിച്ചു മുറിക്കുന്നുണ്ട് കാട്ടുപന്നിയും, കുരങ്ങും കൃഷി നശിപ്പിക്കുന്നുണ്ട്.
രാത്രി തെങ്ങിൽ നിന്നും വീണു കിടക്കുന്ന തേങ്ങ പോലും കാട്ടുപന്നി ആക്രമണത്തെ തുടർന്ന് ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. തേങ്ങ കാട്ടുപന്നി തേറ്റകൊണ്ട് കുത്തിപ്പൊട്ടിക്കും.
കടുത്ത വേനലിലും കാലവർഷത്തിലും ഉണ്ടായ കൃഷിനാശത്തെ അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെ ശുദ്രജീവി ആക്രമണം ഉണ്ടായതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഏലം കർഷകർ.