web analytics

ആകാശത്ത് പുഞ്ചിരി വിടരാൻ ഇനി നാല് ദിവസം മാത്രം; സ്മൈലി ഫെയ്സിനെ പറ്റി കൂടുതൽ അറിയാം

വെളുപ്പിന് എഴുനേറ്റ് ആകാശത്തേക്ക് നോക്കുമ്പോൾ ആകാശം നിങ്ങളെ നോക്കി ചിരിക്കുന്ന കാഴ്ചയാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നതെങ്കിലോ? എത്ര മനോഹരമായിരിക്കും അത് അല്ലെ? എന്നാൽ ഈ ആഴ്ച അങ്ങനൊരു ഒരു കാഴ്ച കാണാൻ മനുഷ്യർക്ക് അവസരം ഒരുങ്ങുകയാണ്.

ഏപ്രിൽ 25ന് ആകാശത്ത് അപൂർവ ഗ്രഹ വിന്യാസം കാണാൻ സാധിക്കുമെന്ന് റിപ്പോർട്ട്. ’സ്മൈലി ഫെയ്സ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. മൂന്ന് ആകാശ ​ഗോളങ്ങൾ തൊട്ടടുത്ത് അണിനിരന്ന് പ്രത്യക്ഷപ്പെടുന്ന ട്രിപ്പിൾ കൺജംഗ്ഷനാണ് ദൃശ്യമാകുക. ശുക്രൻ, ശനി എന്നീ ഗ്രഹങ്ങളുടെയും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റേയും അപൂർവമായ സംഗമക്കാഴ്ച നയന മനോഹരമായിരിക്കും.

ട്രിപ്പിൾ കൺജങ്ഷൻ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തെ ഒരു ചിരിക്കുന്ന മുഖം പോലെയാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണപ്പെടുക. ലോകത്തെല്ലായിടത്തും തെളിഞ്ഞ കിഴക്കൻ ആകാശത്ത്, ഏപ്രിൽ 25 വെള്ളിയാഴ്ച പുലർച്ചെ ഈ കാഴ്ച കാണാനാകുമെന്നാണ് നാസയുടെ വാനനിരീക്ഷകർ അറിയിക്കുന്നത്.

ഏപ്രിൽ 25 ന് ഇന്ത്യൻ സമയം പുലർച്ചെ 5.30 ന് സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പായി ഈ ഗ്രഹ സംഗമം ആകാശത്ത് കാണാൻ സാധിക്കും. എന്നാൽ തുറസ്സായ കിഴക്കൻ ആകാശം കാണുന്ന പ്രദേശങ്ങളിൽ നിന്ന് മാത്രമേ ഈ കാഴ്ച കാണാനാവൂ.

തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് ശുക്രൻ, ശനി ഗ്രഹങ്ങളെയും ആകാശത്ത് കാണാൻ സാധിക്കും. എന്നാൽ ചിരിക്കുന്ന മുഖം വ്യക്തമായി കാണണമെങ്കിൽ ദൂരദർശിനിയോ ബൈനോക്കുലറോ വേണ്ടി വരുമെന്ന് മാത്രം. ഭാഗ്യമുണ്ടെങ്കിൽ ഈ സ്‌മൈലി ഫേയ്‌സിന് താഴെയായി, ബുധനെയും കാണാൻ സാധിക്കും.

രണ്ട് ബഹിരാകാശ വസ്തുക്കൾ ആകാശത്ത് അടുത്തടുത്തായി കാണപ്പെടുന്ന പ്രതിഭാസത്തെയാണ് കൺജങ്ഷൻ എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്നത്. അത്തരത്തിൽ മൂന്ന് ബഹിരാകാശ വസ്തുക്കൾ ഒന്നിച്ച് കാണപ്പെടുമ്പോഴാണ് ട്രിപ്പിൾ കൺജങ്ഷൻ എന്ന് പറയുന്നത്.

അത്യപൂർവമായി മാത്രമാണ് ട്രിപ്പിൾ കൺജങ്ഷൻ സംഭവിക്കാറുള്ളത്. ഏപ്രിൽ 25 ന് സംഭവിക്കുന്ന ഈ ട്രിപ്പിൾ കൺജങ്ഷനിൽ ശുക്രനും ശനിയും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു മുഖത്തിലെ രണ്ട് കണ്ണുകളായും ചന്ദ്രക്കലരൂപത്തിൽ കാണപ്പെടുന്ന ചന്ദ്രൻ ചിരിക്കുന്ന ഒരു പുഞ്ചിരി പോലെയും തോന്നും.

spot_imgspot_img
spot_imgspot_img

Latest news

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

Other news

സുഹൃത്തിന്റെ മൃതദേഹം ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മുങ്ങി; രണ്ട് ഇന്ത്യക്കാരെ പിടികൂടി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: സ്വന്തം സുഹൃത്തിന്റെ മൃതദേഹം ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ...

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് സമാപിക്കും

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന്...

സുരേഷ് ഗോപി വന്നത് വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെ; സുകുമാരൻ നായർ

സുരേഷ് ഗോപി വന്നത് വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെ;...

ഗൂഗിൾമാപ്പ് നോക്കി ഇടുങ്ങിയ വഴിയിലൂടെ പോയി; ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാൻ മറിഞ്ഞു

ഗൂഗിൾമാപ്പ് നോക്കി പോയി; ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാൻ മറിഞ്ഞു ഇടുക്കിക്ക് അടുത്ത്...

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ ആലപ്പുഴ: സംസ്ഥാന...

കത്രിക കണ്ണിനുള്ളിൽ കയറി; ചികിത്സാ പിഴവ് കവർന്നത് അഞ്ചുവയസുകാരിയുടെ കാഴ്ച! ഒടുവിൽ 10 ലക്ഷം പിഴ

കൽപ്പറ്റ: വയനാട് മുട്ടിൽ സ്വദേശിനിയായ അഞ്ചുവയസുകാരിക്ക് ചികിത്സാ പിഴവ് മൂലം കണ്ണ്...

Related Articles

Popular Categories

spot_imgspot_img