web analytics

ഓൺലൈൻ വ്യാപാരം, കോവിഡ്, പ്രളയം പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനാകാതെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ഓൺലൈൻ വ്യാപാരം വൻ തോതിൽ ഉയർന്നതും മറ്റു പ്രതിസന്ധികളും മൂലം ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിന്ധി. സംസ്ഥാനത്തെ ചെറുകിട ഇലക്ട്രോണിക്, വസ്ത്ര, ഹോം അപ്ലയൻസസ് വിൽപ്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഓൺലൈൻ കുത്തക സൈറ്റുകൾ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുന്നത് പതിവായതോടെ കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഓൺലൈൻ വ്യാപാരം പലയിരട്ടിയായി വർധിച്ചു. കോവിഡ് സമ്പർക്ക വിലക്ക് കാലത്ത് പുറത്തുപോയി വസ്തുക്കൾ വാങ്ങാൻ കഴിയാതിരുന്നതോടെ കൂടുതൽ ആളുകൾ ഓൺലൈൻ ഉപഭോക്താക്കളായി മാറി. ഇവർ പിന്നീട് ചെറുകിട വ്യാപാര കേന്ദ്രങ്ങളിലേക്ക് പോകാത്തതും വ്യാപാരികൾക്ക് തിരിച്ചടിയായി.(Small businesses are shutting down due to online business, covid and flood crisis)

കോവിഡ് സമ്പർക്കവിലക്കും രണ്ട് പ്രളയങ്ങളുമെല്ലാം വൻ ബാധ്യതകളാണ് ചെറുകിട വ്യാപാരികൾക്കുമേൽ ഉയർത്തിയത്. കോവിഡ് കാലത്ത് രണ്ടു വർഷത്തോളം അടച്ചിടേണ്ടി വന്നപ്പോഴും വാടകയും വൈദ്യുതി ചാർജും ഉൾപ്പെടെ നൽകേണ്ടി വന്നത് വ്യാപാരികളെ കടക്കെണിയിലാക്കി.

നിർമാണ മേഖലയിലും തോട്ടം മേഖലയിലും അന്യ സംസ്ഥാന തൊഴിലാളികളുടെ അധിപത്യവും വ്യാപാര മേഖലയിലെ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി. അന്യ സംസ്ഥാന തൊഴിലാളികൾ അവർക്ക് ലഭിക്കുന്ന പണം പ്രാദേശിക മാർക്കറ്റുകളിൽ ചെലവഴിക്കാറില്ല. ചെലവഴിച്ചാലും അന്യ സംസ്ഥാന തൊഴിലാളികൾ നടത്തുന്ന വഴിയോര വിൽപന കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതോടെ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലെ തദേശീയരുടെ സ്ഥാപനങ്ങൾ അടച്ചു പൂട്ടി.

പ്രതിസന്ധി സമയത്ത് നികുതി വകുപ്പ് നടത്തുന്ന റെയ്ഡുകളും അമിത പിഴയീടാക്കലും വൻ പ്രതിസന്ധിയാകുന്നു എന്ന് വ്യാപാരികൾ പറയുന്നു. നികുതി വകുപ്പിൻ്റെ അന്യായ ഇട പടലുകൾക്ക് എതിരെ വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം ചെന്നൈ: സഞ്ജു സാംസൺ വീണ്ടും...

കേരളത്തിൽ മഴയെത്തുന്നു; ഒപ്പം കടുത്ത ചൂടും

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസവാർത്തയുമായി കാലാവസ്ഥാ വകുപ്പിന്റെ...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ അത്ഭുത യന്ത്രം!

ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ...

Related Articles

Popular Categories

spot_imgspot_img