web analytics

യു​ഗാന്ത്യം, 22 വർഷത്തെ സേവനം, 36 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ…മൈക്രോസോഫ്റ്റിന്റെ ഈ സംവിധാനം അടച്ചുപൂട്ടുന്നു

ലോകത്തിലെതന്നെ ആദ്യത്തെ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളിൽ ഒന്നാണ് സ്കൈപ്പ്. നീണ്ട 22 വർഷത്തെ സേവനങ്ങൾക്ക് ശേഷം സ്കൈപ്പ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നു. 2025 മെയ് മാസം അഞ്ചാം തീയതി മുതൽ സ്കൈപ്പ് ഉപയോക്താക്കൾക്ക് ലഭ്യമല്ലെന്നാണ് എക്സ്ഡിഎ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. നിക്ലാസ് സെൻസ്ട്രോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരാണ് 2003-ൽ ഈ വീഡിയോ ടെലിഫോണി പ്ലാറ്റ്ഫോം തുടങ്ങിയത്.

തുടക്കത്തിലേത് പോലെ സ്കൈപ്പ് ജനപ്രിയമല്ലെങ്കിലും, 36 ദശലക്ഷത്തിലധികം ആളുകൾ തങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ബന്ധപ്പെടാൻ ദിവസവും സ്കൈപ്പിന്റെ സേവനം ഉപയോഗിക്കുന്നതായി മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.

2011-ൽ മൈക്രോസോഫ്റ്റ് 8.5 ബില്യൺ ഡോളറിനാണ് സ്കൈപ്പ് വാങ്ങിയത്. വിൻഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരൻ എന്ന നിലയ്ക്കായിരുന്നു ഈ ഏറ്റെടുക്കൽ. ഐമെസേജിന് വെല്ലുവിളി ഉയർത്തുന്നതിനു വേണ്ടി ടെക് ഭീമൻ സ്കൈപ്പിനെ രണ്ടുതവണ പുനർരൂപകൽപ്പന ചെയ്യുകയും വിൻഡോസ്, ഇപ്പോൾ നിലവില്ലാത്ത വിൻഡോസ് ഫോണുകൾ, എക്സ്ബോക്സ് തുടങ്ങിയ സ്വന്തം ഉൽപ്പന്നങ്ങളുമായും സംയോജിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും തിരുവനന്തപുരം...

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം പോയത് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങൾ

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം...

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ...

തുടർഭരണം നിലനിർത്താൻ എൽ.ഡി.എഫും, ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും, ആദ്യ വിജയം നേടാൻ എൻ.ഡി.എയും;  കൊല്ലത്ത് തീപാറും

കൊല്ലം: തുടർഭരണം നിലനിർത്താൻ എൽ.ഡി.എഫും, ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും, ആദ്യ വിജയം...

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലണ്ടറിൽ ‘തിരുവാഭരണം’ കാണാതായി

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലണ്ടറിൽ നിന്നും 'തിരുവാഭരണം' കാണാതായി തിരുവനന്തപുരം: ശബരിമലയിൽ നിന്ന്...

Other news

ഡൽഹിയിൽ പള്ളിയോട് ചേർന്നുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനിടെ സംഘർഷം; അഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്ക്; പൊലീസിനു നേരെ കല്ലേറ്

ഡൽഹിയിൽ പള്ളിയോട് ചേർന്നുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനിടെ സംഘർഷം ന്യൂഡൽഹി: ഡൽഹിയിലെ...

കുട്ടി കട്ടിലിൽ കിടക്കുന്ന നിലയിലും യുവതി തൂങ്ങിയ നിലയിലും; തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ...

മൂന്ന് ദിവസത്തിനിടെ കൂടിയത് 2680 രൂപ; സ്വർണവില വീണ്ടും കുതിച്ചുയരുന്നു

മൂന്ന് ദിവസത്തിനിടെ കൂടിയത് 2680 രൂപ; സ്വർണവില വീണ്ടും കുതിച്ചുയരുന്നു കൊച്ചി: സംസ്ഥാനത്ത്...

ഇഷ്ടപ്പെട്ട യുവതിയുടെ വീട്ടുകാരുടെ വിശ്വാസം നേടാൻ സിനിമാ സ്റ്റൈൽ അപകടം; യുവാക്കൾ ഒടുവിൽ കുടുങ്ങി

ഇഷ്ടപ്പെട്ട യുവതിയുടെ വീട്ടുകാരുടെ വിശ്വാസം നേടാൻ സിനിമാ സ്റ്റൈൽ അപകടം; യുവാക്കൾ...

Related Articles

Popular Categories

spot_imgspot_img