web analytics

ആ​ശു​പ​ത്രി​യി​ലെ സ്റ്റീ​ൽ അ​ഴി​ക്കു​ള്ളി​ൽ ആ​റു വ​യ​സ്സു​കാ​രി​യുടെ തല കു​ടു​ങ്ങി; ര​ക്ഷ​പ്പെ​ടു​ത്തി അ​ഗ്നി​ര​ക്ഷാ​സേ​ന

വ​ട​ക​ര: കോഴിക്കോട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലെ വ​രാ​ന്ത​യി​ൽ സ്റ്റീ​ൽ അ​ഴി​ക്കു​ള്ളി​ൽ ആ​റു വ​യ​സ്സു​കാ​രി​യു​ടെ ത​ല കു​ടു​ങ്ങി.

മാ​താ​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ആ​റു വ​യ​സ്സു​കാ​രി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. സ്റ്റീൽ അഴിക്കുള്ളിൽ തല കടത്തിയ ശേഷം തിരിച്ചിറക്കാൻ കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തല കുടുങ്ങിയതോടെ കുട്ടി പരിഭ്രമിച്ച് കരയാൻ തുടങ്ങി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും കുട്ടിയുടെ മാതാവും കു​രു​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അത് ന​ട​ന്നി​ല്ല. ഒടുവിൽ അ​ഗ്നി​ര​ക്ഷാ​സേ​നയുടെ സഹായം തേടുകയായിരുന്നു.

അ​ഗ്നി​ര​ക്ഷാഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്റ്റീ​ൽ അ​ഴി​ക​ൾ മു​റി​ച്ചു​മാ​റ്റി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​ര​മ​ണി​ക്കൂ​റി​ലേ​റെ നേ​രം നീ​ണ്ടെ​ങ്കി​ലും കു​ട്ടി​ക്ക് ആ​രോ​ഗ്യ പ്രശ്നങ്ങളിലെന്ന് ഡോക്ടർമാർ അറിയിച്ചു.

സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​ഒ. വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി. ​വി​ജി​ത്ത് കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫി​സ​ർ ആ​ർ. ദീ​പ​ക്, സ​ന്തോ​ഷ്, ബി​നീ​ഷ്, മ​നോ​ജ് കി​ഴ​ക്കേ​ക്ക​ര, അ​ഖി​ൽ, ജി​ബി​ൻ, ജ​യ​കൃ​ഷ്ണ​ൻ, അ​ഹ​മ്മ​ദ് അ​ജ്മ​ൽ, ഹോം ​ഗാ​ർ​ഡ്സ് ര​തീ​ഷ്, സ​ത്യ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img