web analytics

കേരളത്തിലേക്കുള്ള നാല് ജനപ്രിയ ട്രെയിൻ സർവീസുകൾ നിർത്തുന്നു; പണികിട്ടുക ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് !

ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നുവെന്ന് റെയിൽവെ. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകൾ ഇതില്‍ ഉള്‍പ്പെടുന്നു. നടത്തിപ്പ്-സുരക്ഷ പ്രശ്‌നങ്ങൾ‌ എന്നീ ചൂണ്ടിക്കാട്ടിയാണ് സർവീസ് അവസാനിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. തിരക്ക് കുറയ്ക്കാന്‍ തുടങ്ങിയ സർവീസുകളാണ് ഇവ. മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക ട്രെയിൻ (06075/06076) റെയില്‍വെ നേരത്തേ റദ്ദാക്കിയിരുന്നു. ഒരു സര്‍വീസ് നടത്തിയ വണ്ടിയാണ് പൊടുന്നനെ നിര്‍ത്തിയത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്‍) ട്രെയിൻ പ്രഖ്യാപിച്ചത്. ഏപ്രില്‍ 20-ന് ഓടിക്കുകയും ചെയ്തു. ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര ട്രെയിൻ (06041/06042) ജൂണ്‍ എട്ടു മുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. മേയ് 25, ജൂണ്‍ ഒന്ന് സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

നിർത്തലാക്കിയ സർവീസുകൾ:

നിസാമുദ്ദീന്‍-കൊച്ചുവേളി എക്‌പ്രസ്‌ (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്).

ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).

മംഗളൂരു-കോയമ്പത്തൂര്‍ എക്‌പ്രസ്‌ (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ).

വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്).

കൊച്ചുവേളി-നിസാമുദ്ദീന്‍ എക്‌പ്രസ്‌ (വെള്ളി)-06071- (ജൂണ്‍ ഏഴ്-28).

കോയമ്പത്തൂര്‍-മംഗളൂരു എക്‌പ്രസ്‌ (ശനി)-06042- (ജൂണ്‍ എട്ട്- 29).

Read also: പാലായിൽ എത്തിയാൽ ‘മലദൈവത്തെ’ കാണാം ! കോട്ടയം ഏറ്റുമാനൂർ സ്വദേശി പകർത്തിയ ചിത്രം വൈറലാകുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img