web analytics

ആറ് തോൽവി; രണ്ടു തവണ മൂന്നാമൻ; തോൽവിയിൽ കോൺഗ്രസ് നേതാക്കളിൽ കെ മുരളീധരൻ ഒന്നാമൻ; ഒറ്റത്തവണപോലും വിജയിക്കാത്ത പദ്മജ; കെ കരുണാകരന്റെ മക്കൾ നേർക്കുനേർ നിൽക്കുമ്പോൾ ഇവരുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പു പ്രകടനം ഇങ്ങനെ

തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ തോൽവിയുടെ റിക്കോർഡ് കെ മുരളീധരന് സ്വന്തം. ആറ് തവണയാണ് മുൻ കെ പി സി സി പ്രസിഡന്റായ മുരളി കേരളത്തിൽ തോറ്റത്. രണ്ടു തവണ മൂന്നാം സ്ഥാനക്കാരുമായി. കെട്ടിവെച്ച കാശും പോയി.

ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുപ്പിനെ നേരിട്ട കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മൂന്നു പേരാണ്. കെ കരുണാകരനും ഉമ്മൻചാണ്ടിക്കും ഒപ്പം കെ മുരളീധരനും . 12 തെരഞ്ഞെടുപ്പുകളിലാണ് ഇവർ പോരിനിറങ്ങിയത്. ഉമ്മൻ ചാണ്ടി എല്ലാ മത്സരത്തിലും ജയിച്ചു. കരുണാകരൻ രണ്ടു തവണ തോറ്റു. മുരളീധരൻ പകുതി തെരഞ്ഞെടുപ്പിലും തോറ്റു.

ബിജെപി പ്രവേശനത്തിന്റെ പേരിൽ സഹോദരി പദ്മജ വേണുഗോപാലിനോടു കൊമ്പു കോർത്തു നിൽക്കുകയാണ്, മുതിർന്ന കോൺഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ മുരളീധരൻ. പദ്മജയ്ക്കു പാർട്ടി ഒട്ടേറെ അവസരങ്ങൾ നൽകിയെന്നും അതെല്ലാം മറന്നാണ് ബിജെപി പ്രവേശനമെന്നുമാണ് മുരളി പറയുന്നത്. എന്നാൽ അവഗണന സഹിക്കാനാവാതെയാണ് കോൺഗ്രസ് വിട്ടതെന്ന് പദ്മജയും പറയുന്നു. കേരളത്തിലെ കോൺഗ്രസിലെ അതികായനായിരുന്ന കെ കരുണാകരന്റെ മക്കൾ ഇങ്ങനെ നേർക്കുനേർ നിൽക്കുമ്പോൾ ഇവരുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പു പ്രകടനം എങ്ങനെയെന്നു നോക്കാം.

ഇതുവരെ 12 തെരഞ്ഞെടുപ്പുകളാണ് മുരളീധരൻ മത്സരിച്ചത്. ഏഴു തവണ ലോക്‌സഭയിലേക്കും അഞ്ചു വട്ടം നിയസഭയിലേക്കും. കോൺഗ്രസ്, ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ്, എൻസിപി എന്നിങ്ങനെ മൂന്നു പാർട്ടികളിൽ ആയിട്ടായിരുന്നു മുരളിയുടെ മത്സരങ്ങൾ. ഇതിൽ ആറെണ്ണത്തിൽ ജയിക്കുകയും ആറെണ്ണത്തിൽ തോൽക്കുകയും ചെയ്തതു. പദ്മജയാവട്ടെ രണ്ടു വട്ടം നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചു. മൂന്നും കോൺഗ്രസ് സ്ഥാനാർഥി ആയി ആയിരുന്നെങ്കിലും ഒരു തവണ പോലും ജയിക്കാനായില്ല.

1989ൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലായിരുന്നു മുരളീധരന്റെ കന്നിയങ്കം. അന്ന് സിപിഎമ്മിലെ ഇമ്പിച്ചിബാവയെ തോൽപ്പിച്ച മുരളി, 1991ൽ ജനതാ ദളിലെ എംപി വീരേന്ദ്രകുമാറിനെതിരെ മത്സരിച്ച് വീണ്ടും ലോക്‌സഭയിലെത്തി. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ മുരളിക്ക് അടി തെറ്റി, വീരേന്ദ്ര കുമാറിനോടായിരുന്നു 96ലെ പരാജയം.

1998ൽ തൃശൂരിലേക്കു മാറിയ മുരളിയെ സിപിഐയിലെ വിവി രാഘവൻ അടിയറവു പറയിച്ചു. 99ൽ തിരികെ കോഴിക്കോട്ടെത്തിയ മുരളി ജനതാ ദളിലെ സിഎം ഇബ്രാഹിമിനെ തോൽപ്പിച്ച് ജയം തിരിച്ചുപിടിച്ചു.

2004ൽ വടക്കാഞ്ചേരിയിൽനിന്നായിരുന്നു നിയമസഭയിലേക്കുള്ള ആദ്യ പോരാട്ടം. നിയമസഭാംഗമല്ലാതെ ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായ മുരളി, കോൺഗ്രസിന്റെ ഉറച്ച സീറ്റായ വടക്കാഞ്ചേരിയിൽ വി ബാലറാമിനെ രാജിവയ്പ്പിച്ചാണ് സ്ഥാനാർഥിയായത്. പാർട്ടിയിലെ ഗ്രൂപ്പ് പോര് കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്തെ വാശിയേറിയ മത്സരത്തിൽ തോൽവിയായിരുന്നു മുരളീധരനെ കാത്തിരുന്നത്. ചരിത്രത്തിൽ ആദ്യമായി വടക്കാഞ്ചേരി കോൺഗ്രസിനെ കൈവിട്ടപ്പോൾ മന്ത്രിയായിരിക്കെ മത്സരിച്ചു തോറ്റ ആദ്യത്തെയാളെന്ന പേരുദോഷവും മുരളിക്കു സ്വന്തമായി. സിപിഎമ്മിലെ എസി മൊയ്തീനാണ് 3715 വോട്ടിനു മന്ത്രിയായിരിക്കെ മുരളിയെ വീഴ്ത്തിയത്.

1982ൽ പിതാവ് കരുണാകരൻ ജയിച്ചുകയറിയ മണ്ഡലത്തിലെ ത്രികോണ മത്സരത്തിൽ മൂന്നാമത് എത്താനേ മുരളിക്കായുള്ളു
2006ൽ യുഡിഎഫ് സഖ്യത്തിൽ ഡിഐസി സ്ഥാനാർഥിയായി കൊടുവള്ളിയിൽ മത്സരിച്ച മുരളീധരൻ എൽഡിഎഫിലെ പിടിഎ റഹീമിനോടു തോറ്റു. 2009ൽ എൻസിപിയിൽ എത്തിയ മുരളി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ സ്ഥാനാർഥിയായെങ്കിലും മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.

കോൺഗ്രസിൽ തിരിച്ചെത്തിയ മുരളി 2011ൽ വട്ടിയൂർകാവിൽനിന്നു ജയിച്ചു നിയമസഭാംഗമായി. ചെറിയാൻ ഫിലിപ്പിനെ 16,167 വോട്ടിനാണ് മുരളി തറപറ്റിച്ചത്. 2016ൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും മുരളി മണ്ഡലം നിലനിർത്തി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുരളിയെ കോൺഗ്രസ് വടകരയിൽ നിയോഗിച്ചു. സിപിഎമ്മിലെ പി ജയരാജനെ മലർത്തിയടിച്ച മുരളി മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. സിറ്റിങ് എംപിയായിരിക്കെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി മുരളിയെ നേമത്തെ സ്ഥാനാർഥിയാക്കി. 1982ൽ പിതാവ് കരുണാകരൻ ജയിച്ചുകയറിയ മണ്ഡലത്തിലെ ത്രികോണ മത്സരത്തിൽ മൂന്നാമത് എത്താനേ മുരളിക്കായുള്ളു.

കോൺഗ്രസിന്റെ കോട്ടയായിരുന്ന മുകുന്ദപുരത്താണ് പദ്മജ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു ഹരിശ്രീ കുറിച്ചത്. കന്നിയങ്കത്തിൽ പക്ഷേ, സിപിഎമ്മിലെ ലോനപ്പൻ നമ്പാടനോട് 1,17,097 വോട്ടിനു തോൽക്കാനായിരുന്നു യോഗം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഐയിലെ വിഎസ് സുനിൽ കുമാറിനോടു 2021ൽ പി ബാലചന്ദ്രനോടും പദ്മജ തോറ്റു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

Related Articles

Popular Categories

spot_imgspot_img