web analytics

മിണ്ടാപ്രാണികളോട് അയൽവാസിയുടെ കണ്ണില്ലാ ക്രൂരത; 6 പശുക്കളെ വെട്ടിപ്പരിക്കേൽപിച്ചു, ഒരെണ്ണം ചത്തു

എറണാകുളം: പിറവത്ത് പശു വളർത്തലിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് പശുവിനെ വെട്ടിക്കൊന്നു. 5 പശുക്കൾക്ക് ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. അക്രമം നടത്തിയ എടക്കാട്ടുവയൽ സ്വദേശി പി രാജുവിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(six cows attacked in piravom)

അയൽ വീട്ടിൽ പശുക്കളെ വളർത്തുന്നത് കൊണ്ട് തന്റെ ജലസ്രോതസ്സിൽ പ്രശ്നങ്ങളുണ്ടാകുന്നുവെന്നും കിണറ്റിലെ വെള്ളം മലിനമാകുന്നുവെന്നും കാണിച്ച് രാജു മുളന്തുരുത്തി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പിന്നീട് ജില്ലാ കളക്ടർക്കും പരാതി നൽകി. എന്നാൽ പഞ്ചായത്ത് വന്ന് പരിശോധന നടത്തിയപ്പോൾ നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉടമസ്ഥൻ പശുവിനെ വളർത്തുന്നതെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകി. തുടർന്ന് പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്തു.

എന്നാൽ ഇന്ന് രാവിലെ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കമുണ്ടായി. ഇരുവരും തമ്മിൽ കയ്യാങ്കളിയായി. തുടര്‍ന്ന് രാജു വെട്ടുകത്തിയുമായി എത്തി പശുക്കളെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img