web analytics

ആരും ഭയപ്പെടരുത്!! നാളെ സംസ്ഥാനത്ത് 85 സൈറണുകൾ മുഴങ്ങും; തിരുവനന്തപുരത്ത് ഈ എട്ടിടങ്ങളിൽ

സംസ്ഥാനത്ത് നാളെ പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

ദുരന്ത നിവാരണ അതോറ്റി പുറത്തുവിട്ട പട്ടിക പ്രകാരം 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും, ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്.

പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കുന്നതാണ്.

തിരുവനന്തപുരം ജില്ലയിൽ ഏഴ് സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച സൈറണുകളുടെ പരീക്ഷണം നടക്കുന്നത്. പൂവാർ ഗവ. എച്ച്.എസ്.എസ്, കരിക്കകം ഗവ. സ്കൂൾ, കിഴുവില്ലം ഗവ. യുപി സ്കൂൾ, വെള്ളറട യു.പി സ്കൂൾ, കല്ലറ ഗവ. വി.എച്ച്.എസ്.എസ്, വിതുര ഗവ ഹയർ സെക്കണ്ടറി സ്കൂൾ, പൊഴിയൂർ മിനി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ജില്ലയിലെ സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്.

Read More: വളർത്തുനായയെ സ്റ്റിയറിങ്ങിൽ ഇരുത്തി കാർ ഓടിച്ചു; പള്ളിവികാരിക്കെതിരെ കേസെടുത്ത് എംവിഡി

Read More: ആമസോണിൽ ലേറ്റസ്റ്റ് മോഡൽ ഐഫോൺ ഓർഡർ ചെയ്യും; പിന്നീട് കംപ്ലൈൻ്റ് രജിസ്റ്റർ ചെയ്ത് പുതിയത് വാങ്ങും; തിരിച്ചുനൽകുന്നത് വ്യാജ ഫോണുകളും; ഓരോ ഇടപാടിലും ലാഭം ലക്ഷങ്ങൾ;എമിലിനെ കുടുക്കി കൂത്താട്ടുകുളം പോലീസ്

Read More: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ മര്‍ദ്ദനമേറ്റ നവവധുവിനെ കാണാനില്ല;അന്വേഷണം തുടങ്ങി

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img