തനിക്ക് ഓട്ടിസം ഉണ്ടെന്ന് ഗായിക ജ്യോത്സന

തനിക്ക് ഓട്ടിസം ഉണ്ടെന്ന് ഗായിക ജ്യോത്സന

മലയാളികൾക്ക് മാത്രമല്ല അന്യഭാഷക്കാർക്കിടയിലും നിരവധി ആരാധകരുള്ള ഗായികയാണ് ജ്യോത്സന രാധാകൃഷ്ണൻ. 2002ൽ ഗാനലോകത്തേക്ക് കടന്നു വന്ന ജ്യോത്സനയുടെ ഒട്ടനവധി ഗാനങ്ങളിലൂടെ ജന്മനസ്സ് കീഴടക്കി.

നിലവിൽ ഗാനാലാപനത്തിനു പുറമെ സ്റ്റേജ് ഷോകൾ ചെയ്തും റിയാലിറ്റി ഷോകളിൽ ജ‍‍ഡ്ജായുമൊക്കെ സജീവമാണ് അവർ. എന്നാൽ ഇപ്പോഴിതാ തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോത്സന.

കുട്ടിക്കാലത്തെ ഷൈൻ ഇങ്ങനെ ആയിരുന്നില്ല

ടെഡ് എക്സ് ടോക്സി’ന്റെ ദി അൺസങ് സെൽഫ് എന്ന പരിപാടിയിൽ ആയിരുന്നു ഗായികയുടെ തുറന്നു പറച്ചിൽ.മൂന്ന് ടെസ്റ്റുകൾ നടത്തിയതിന് പിന്നാലെയാണ് താൻ ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ് താനെന്ന് കണ്ടെത്തിയതെന്ന് ജ്യോത്സന പറയുന്നു.

“ഓട്ടിസം ഉണ്ടെന്ന് ഉറപ്പിക്കുന്നതിനായി മൂന്ന് ടെസ്റ്റുകളാണ് നടത്തിയത്. ഒടുവിൽ രോ​ഗം കണ്ടെത്തി. അതും ഏറെ വൈകിയാണ് കണ്ടെത്തിയത്. അതെ ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ് ഞാൻ”. എന്നാണ് ജ്യോത്സനയുടെ വെളിപ്പെടുത്തൽ.

ഇവരെന്താണ് ഈ പറയുന്നത്. കണ്ടാൽ ഓട്ടിസം ഉണ്ടെന്ന് തോന്നുന്നില്ലല്ലോ എന്നൊക്കെ ചിലർ ചോദിക്കും എന്നും അവർ പറഞ്ഞു. എന്നാൽ എല്ലാ മനുഷ്യരും ഏതെങ്കിലും രീതിയിൽ ഓട്ടിസ്റ്റിക് ആണെന്ന് ചിലർ പറയാറുണ്ട്. ഒരിക്കലും അതങ്ങനെ അല്ല എന്നും ജ്യോത്സന വ്യക്തമാക്കി.

ഒന്നുകിൽ നിങ്ങൾ ഓട്ടിസ്റ്റിക് ആയിരിക്കും അല്ലെങ്കിൽ ഓട്ടിസ്റ്റിക് അല്ലായിരിക്കും. വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്നൊരു കാര്യമാണത്.

ഓട്ടിസ്റ്റിക് ആണെന്ന് കണ്ടെത്തിയ നിമിഷം എന്റെ ജീവിതത്തിലെ ഞാൻ ചോദിച്ച നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു. എന്തുകൊണ്ടാണ് പല കാര്യങ്ങളിലും വൈകാരികമായി പ്രതികരിച്ചു കൊണ്ടിരുന്നതെന്ന് മനസിലായി.

അത്തരത്തിൽ നിരവധി ചോദ്യങ്ങൾ. ഓട്ടിസ്റ്റിക്കായവർ അനുഭവിക്കുന്ന കഷ്ടപ്പാടുക​ളൊന്നും ആരും അറിയുന്നില്ല. പുറത്തു കാണാൻ സാധിക്കയും ഇല്ല”, എന്നുമായിരുന്നു ജ്യോത്സനയുടെ വെളിപ്പെടുത്തൽ.

ഗായികയുടെ വെളിപ്പെടുത്തലിനെ അഭിനന്ദിച്ചും പിന്തുണ നൽകിയും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗായക ലോകത്തു നിന്നുള്ളവരടക്കം ജ്യോത്സനയെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറികൾ പങ്കുവെച്ചിട്ടുണ്ട്.

തന്റെ തുറന്ന് പറച്ചിൽ എന്തിനായിരുന്നെന്നും ജ്യോത്സന വ്യക്തമാക്കി. ഓട്ടിസത്തെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണ് ഞാൻ ഇത് തുറന്നുപറയുന്നത്. എന്റെ ജീവിതത്തിലുടനീളം ഞാന്‍ ചോദിച്ചിട്ടുള്ള അതേ ചോദ്യങ്ങള്‍ ഇപ്പോഴും സ്വയം ചോദിക്കുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ട് എന്നും ജ്യോത്സന ചൂണ്ടിക്കാട്ടി.

Summary: Singer Jyotsna has openly has openly reveals her autism diagnosis. Through her courageous disclosure, she aims to break the stigma around neurodiversity and inspire others to embrace their unique identities. Fans and supporters have praised her honesty and strength.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത് ഇങ്ങനെ:

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത്...

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ്

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ് ഗൊരഖ്പുർ (ഉത്തർപ്രദേശ്):ഉത്തർപ്രദേശിലെ ഗൊരഖ്പുരി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു...

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി കോയമ്പത്തൂര്‍: തുടർച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ശ്രദ്ധ...

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ കൊച്ചി: സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയെ ബാങ്കിനുള്ളിൽ...

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ! പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img