web analytics

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാർത്ഥന്റെ മരണം; വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബർക്കെതിരെ കേസ്

പൂക്കോട് വെറ്റനറി കോളജിലെ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്.യൂട്യൂബർ കെ ജാമിദയ്‌ക്കെതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്. ജാമിദ ടീച്ചർ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നടപടി. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങൾ തമ്മിൽ ഐക്യം തകർക്കാൻ ശ്രമമുണ്ടായതായി പൊലീസ് പറഞ്ഞു.

 

153 (എ) പ്രകാരമാണ് ജാമിദയ്‌ക്കെതിരെ കേസ് എടുത്തത്. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് വിദ്വേഷ പ്രചരണം നടത്തുന്ന ചില വിഡിയോകൾ ജാമിദ നടത്തിയിരുന്നു. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചോളം വിഡിയോകൾ ജാമിദ ചെയ്തിട്ടുണ്ട്. ഒരു മതവിഭാഗത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള വിഡിയോകളാണ് ഇത്. ചില വടക്കേ ഇന്ത്യൻ സൈബർ ഇടങ്ങളിലും സമാനമായ വിദ്വേഷ പ്രചരണം നടന്നിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ ഇരുമതവിഭാഗത്തേയും തമ്മിലടിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം നടത്തിയിട്ടുള്ളത്.

 

Read Also: മോദിയെ പൂട്ടാനിറങ്ങിയ ‘ബാഹുബലി’; ഗുണ്ടാനേതാവ് ബ്രിജേഷ് സിംഗിൻ്റെ അനുയായി; വാരണാസിയിൽ കോൺഗ്രസിൻ്റെ അജയ് റായി കളം പിടിക്കുമോ? ആരാണ് അജയ് റായ്?

 

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img