മെഫ്റ്റാലിന്റെ അമിതോപയോഗം ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും; മുന്നറിയിപ്പ് നൽകി ഐപിസി

നമുക്കുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി ശരീര വേദനയും സ്ഥിരമാണ്. പലർക്കും പലവിധത്തിലാണ് വേദനകൾ ഉണ്ടാകാറുള്ളത്. എന്നാൽ ശരീര വേദനകൾ അനുഭവപ്പെട്ടാൽ ആശുപത്രിയിൽ പോയി ചികിത്സ നടത്തുന്നവർ ചുരുക്കമാണ്. ഒട്ടുമിക്ക ആളുകളും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുന്ന വേദന സംഹാരികളെയാണ് ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന വേദന സംഹാരികളിൽ മുൻപന്തിയിലാണ് മെഫ്റ്റാല്‍.

ആര്‍ത്തവ വേദന, വാതരോഗത്തിന്‍റെ ഭാഗമായുണ്ടാകുന്ന വേദന, പല്ലുവേദന എന്നിവയ്ക്കെല്ലാം വ്യാപകമായി മെഫ്റ്റാല്‍ ഉപയോഗിക്കാറുണ്ട്. എന്നാൽ മെഫ്റ്റാലിന്റെ അമിതോപയോഗം ഗുരുതര പാർശ്വ ഫലങ്ങൾക്ക് കാരണമാകുമെന്നാണ് ഇന്ത്യൻ ഫാര്‍മക്കോപ്പിയ കമ്മീഷന്റെ (ഐപിസി) സ്ഥിരീകരണം. ‘ഈസിനോഫീലിയ, ‘സിസ്റ്റമിക് സിംറ്റംസ് സിൻഡ്രോം’ എന്നീ പ്രശ്നങ്ങളെല്ലാം ഇതിന്റെ പാർശ്വ ഫലങ്ങളാണ്. വൃക്ക, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ് എന്നിങ്ങനെ പല അവയവങ്ങളെയും ബാധിക്കാൻ കാരണമായേക്കാം. അതുകൊണ്ട് തന്നെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും അതുപോലെ മരുന്ന് ഉപയോഗിക്കുന്നവർക്ക് ഇക്കാര്യം ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കമ്മീഷൻ.

ഉയര്‍ന്ന പനി, ശ്വാസതടസം, കിതപ്പ്, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വയറിന് പ്രശ്നം, വയറുവേദന, വയറിളക്കം, ഓക്കാനം, മഞ്ഞപ്പിത്തം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടൻ റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് നിര്‍ദേശം. അതേസമയം എല്ലാ കേസുകളിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. എന്നിരുന്നാലും മെഫ്റ്റാല്‍ പോലുള്ള വേദന സംഹാരികളുടെ അമിതോപയോഗം ശരീരത്തിന് ദോഷമാണ്.

 

Read Also: ഡയബെറ്റിക് നെഫ്രോപ്പതി; പ്രമേഹമുള്ളവർ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

 

 

 

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം…എ.​ പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത

പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പിണങ്ങി ഇ​റ​ങ്ങി​പ്പോ​യ മു​തി​ർ​ന്ന നേ​താ​വ്...

വൈറ്റ് ഹൗസിന് സമീപം ഏറ്റുമുട്ടല്‍: യുവാവിനെ വെടിവച്ചു വീഴ്ത്തി സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥർ

വൈറ്റ് ഹൗസിന് സമീപത്ത് ഏറ്റുമുട്ടല്‍. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒരു യുവാവും...

കാശ് കൊടുത്താൽ ആർക്കും അടിച്ചു കൊടുക്കും ആധാർ കാർഡ്! പെരുമ്പാവൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്

പെരുമ്പാവൂർ: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിൻ്റെ ഭാഗമായ് നടന്ന പരിശോധനയിൽ വ്യാജ ആധാർ...

പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, കൂടുതൽ പരിശോധനകൾ വേണ്ടി വരും

കാസർഗോഡ്: പൈവളിഗെയിലെ പതിന‍ഞ്ച് വയസുകാരിയുടേയും അയൽക്കാരനായ ഓട്ടോ ഡ്രൈവർ പ്രദീപിൻറേയും പോസ്റ്റ്മോർട്ടം...

ചിരിപ്പിക്കാൻ മാത്രമല്ല, അൽപ്പം ചിന്തിക്കാനുമുണ്ട്! ആക്ഷേപഹാസ്യ ചിത്രം ‘പരിവാർ’- മൂവി റിവ്യൂ

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു...

മണിയറയിൽ അവസാനിച്ചത് ഒരു വർഷക്കാലത്തെ പ്രണയ ബന്ധം, വധൂവരന്മാർ മരിച്ചനിലയിൽ

അയോധ്യ: വിവാഹ പിറ്റേന്ന് വധൂവരന്മാർ മുറിയിൽ നിന്ന് പുറത്തേക്ക് വരാത്തതിനെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img