web analytics

എസ്‌ഐ രതീഷിനെതിരെ നടപടി

എസ്‌ഐ രതീഷിനെതിരെ നടപടി

തിരുവന്തപുരം: പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ എസ്‌ഐ പിഎം രതീഷിന് സസ്പെൻഷൻ. തൃശൂര്‍ റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖല ഐജിയാണ് രതീഷിനെ സസ്‌പെൻഡ് ചെയ്തത്.

കസ്റ്റഡി മര്‍ദനം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് നടപടി. നിലവില്‍ കടവന്ത്ര എസ്എച്ച്ഒയാണ് പിഎം രതീഷ്.

ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രതീഷിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചത്.

2023 മേയ് 24നാണ് പീച്ചി പൊലീസ് സ്റ്റേഷനിൽ മർദനം നടന്നത്. പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജരായ ഔസേപ്പിനെയും മകനെയും ആണ് എസ്‌ഐയായിരുന്ന രതീഷ് മര്‍ദിച്ചത്.

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ നല്‍കിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മര്‍ദനം. പരാതി നല്‍കാനെത്തിയ തന്നെയും ഡ്രൈവറെയും ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചു.

പിന്നാലെ ഫ്‌ലാസ്‌കിന് അടിക്കാന്‍ ആഞ്ഞുവെന്നും മുഖത്തടിച്ചുവെന്നും ആയിരുന്നു ഔസേപ്പിന്റെ വെളിപ്പെടുത്തൽ.

ഇക്കാര്യം ചോദിക്കാന്‍ എത്തിയ ഔസേപ്പിന്റെ മകനെ ലോക്കപ്പിലിട്ടും മര്‍ദിച്ചുവെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

2023 മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14നാണ് പുറത്തുവന്നത്.

പിണറായിയുടെ പൊലീസിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് 1920 മുതലുള്ള കഥകൾ

തിരുവനന്തപുരം: തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡിയിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹവുമായി പ്രതിപക്ഷം.

എംഎൽഎമാരായ ടിജെ സനീഷ് കുമാർ ജോസഫും എംകെഎം അഷ്‌റഫുമാണ് സത്യഗ്രഹം ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാരെ സംരക്ഷിക്കുന്ന നടപടിയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരളം നടുങ്ങിയ കുന്നംകുളത്തെ പൊലീസ് മർദനം ഉൾപ്പടെ, വിവിധ ജില്ലകളിലെ പൊലീസ് കസ്റ്റഡികളിൽ നിരവധി പേർ പീഡിപ്പിക്കപ്പെട്ട വിഷയമാണ് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്നത്.

എന്നാൽ ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് 1920 മുതലുള്ള കഥകളാണെന്നും സതീശൻ പറഞ്ഞു.

നൂറുകണക്കിനാളുകളാണ് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകിയത്. സെപ്റ്റംബർ മൂന്നിന് ഈ സംഭവം പുറത്തവന്നിട്ട് ഇന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞതെന്നും സതീശൻ പറഞ്ഞു.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം ശക്തമായ സമരത്തിലേക്ക്. നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ്.

Summary: A student died after being electrocuted while walking on top of a stationary freight train.

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

Other news

“ഇന്ന് എന്റെ കുടുംബത്തിൽ ഞാൻ മാത്രം ബാക്കി”; പഴയ കാര്യങ്ങൾ ഓർത്തെടുത്ത് മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സിനിമാ പ്രവേശനത്തെക്കുറിച്ചും നടത്തിയ...

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ കൊച്ചി: എൽപിജി സിലിണ്ടറുകളുടെ...

മൊണാലിസയ്ക്ക് ‘17 വയസേ ഉള്ളൂ’ … സിപിഎം നേതാക്കളുടെ സാന്നിധ്യവും ചർച്ചയാകുന്നു

മൊണാലിസയ്ക്ക് ‘17 വയസേ ഉള്ളൂ’ … സിപിഎം നേതാക്കളുടെ സാന്നിധ്യവും ചർച്ചയാകുന്നു തിരുവനന്തപുരം:...

വണ്ണം കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവർ ജാഗ്രത! ഇൻഫ്ലുവൻസർമാരുടെ കപട വാഗ്ദാനങ്ങൾ വിശ്വസിക്കരുത്; കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്

ന്യൂഡൽഹി: പൊണ്ണത്തടി കുറയ്ക്കാനെന്ന പേരിൽ വിപണിയിലിറങ്ങുന്ന മരുന്നുകളുടെയും ചികിത്സകളുടെയും അതിപ്രസരത്തിന് കടുത്ത...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ: പുതുമുഖങ്ങൾക്കും അപ്രതീക്ഷിത മാറ്റങ്ങൾക്കും സാധ്യത

ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക്. സ്ഥാനാര്‍ത്ഥി...

Related Articles

Popular Categories

spot_imgspot_img