തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ച് യുവാവ്. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐയെ പ്രസൂൺ നമ്പിയെയാണ് ആക്രമിച്ചത്.(SI attacked in thiruvananthapuram; young man arrested)
സംഭവത്തിൽ വിളപ്പിൽ സ്വദേശി റിജു മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു ആക്രമണം നടന്നത്. പാളയത്ത് നാട്ടുകാരുമായി റിജു മാത്യു പ്രശ്നമുണ്ടാക്കിയിരുന്നു. വിവരമറിഞ്ഞെത്തിയെ പൊലീസ് സംഘത്തെയും ഇയാൾ അക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്.ഐ പ്രസൂൺ എസ്.പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.